കാസര്‍കോട്: ജില്ലയില്‍ ഇതുവരെ മൂന്നുവീടുകള്‍ പൂര്‍ണമായും പത്ത് വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം കണക്കാക്കി. കാസര്‍കോട് താലൂക്കില്‍ രണ്ട് കുട്ടികള്‍ മതില് ഇടിഞ്ഞുവീണ് മരിച്ചു.
ജില്ലയിലെ ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് ഉയരുന്നതായി ജൂലൈ രണ്ടിന് കേന്ദ്ര ജലകമീഷന് അറിയിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല ഫയര്‍ ഓഫിസര്‍ അറിയിച്ചു. യോഗത്തിൽ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അധ്യക്ഷത വഹിച്ചു. ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട അവസ്ഥ മുന്നില്‍കണ്ട് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി. ഉദയകുമാര്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. തഹസില്‍ദാര്‍മാരായ പ്രേം രാജ്, വി. ശ്രീകുമാര്‍, കെ. രമേശന്, കെ.ബി. രാമു, എല്‍.എസ്.ജി.ഡി ജോ.ഡയറക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദുമ: കീഴുർ കടപ്പുറത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്ന വീട് കെ. നീലകണ്ഠൻ എം.എൽ.എ സന്ദർശിച്ചു. കീഴുർ കടപ്പുറത്തെ മത്സ്യത്തൊഴിലാളി കുഞ്ഞികൃഷ്ണന്റെ ഭാര്യ ശാരിക, മക്കളായ അഭിഷേക്, നിഹാൻ, ശാരികയുടെ സഹോദരനും കിടപ്പുരോഗിയുമായ ഷാജി എന്നിവരായിരുന്നു ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. തകർന്ന വീട് പുനർനിർമിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി കെ. നീലകണ്ഠൻ എം.എൽ.എ അറിയിച്ചു. ജില്ല പഞ്ചായത്ത് അംഗം സുകുമാരി ശ്രീധരൻ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ദിലീപ് കുമാർ, മത്സ്യ തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ. ഗംഗാധരൻ, സി.എൽ. റഷീദ് ഹാജി, മനോഹരൻ കീഴുർ, കൃഷ്ണൻ ഗുളികൻ വെളിച്ചപ്പാടൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.