കുരങ്ങിനെ കാണിക്കാൻ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 30 വർഷം കഠിന തടവ്

കാ​ഞ്ഞ​ങ്ങാ​ട്: കു​ര​ങ്ങി​നെ കാ​ണി​ക്കാ​ൻ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 30 വ​ർ​ഷം ക​ഠി​ന ത​ട​വും 35000 രൂ​പ പി​ഴ​യും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ധി​ക ത​ട​വും വി​ധി​ച്ചു. വ​ലി​യ പ​റ​മ്പ്​ ഇ​ട​യി​ല​ക്കാ​ട് മാ​ട​പ്പ​ള്ളി വീ​ട്ടി​ൽ എം. ​ന​ന്ദ​നെ​യാ​ണ് (53) ശി​ക്ഷി​ച്ച​ത്. 2024 മാ​ർ​ച്ച് മൂ​ന്നി​ന് ഉ​ച്ച​ക്ക് 1.15 മ​ണി​ക്ക് കു​ട്ടി​ക്ക് കു​ര​ങ്ങി​നെ കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​യു​ടെ സ്കൂ​ട്ട​റി​ൽ കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. തു​ട​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ​വെ​ച്ച് കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജ് പി.​എം. സു​രേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ച​ന്തേ​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത് അ​ന്ന​ത്തെ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന ജി.​പി. മ​നു​രാ​ജാ​ണ്. പ്രൊ​സീ​ക്യൂ​ഷ​ന് വേ​ണ്ടി ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രൊ​സീ​ക്യൂ​ട്ട​ർ എ. ​ഗം​ഗാ​ധ​ര​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Man sentenced to 30 years in prison for Pocso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.