കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ
പാലക്കുന്ന്: രണ്ടു പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയിൽവേ മേൽപാലത്തിന്റെ നിർമാണത്തിന് തിങ്കളാഴ്ച തറക്കല്ലിടും. ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ഓൺലൈനായി നിർവഹിക്കും.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാവിലെ 10.30 മുതൽ നടക്കുന്ന പരിപാടിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം സൈനബ അബൂബക്കർ എന്നിവർ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറും.
12.20 മുതൽ തറക്കല്ലിടലിന്റെ ഉദ്ഘാടനം ഓൺലൈനായി കാണാനുള്ള സൗകര്യം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.