ഡി.എം. സമീർ
കാഞ്ഞങ്ങാട്: റോഡിലെ വാക്കുതർക്കം മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി പറഞ്ഞ് വഴിയാത്രക്കാരനെ ഇരുമ്പുലിവർ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ഫോണും പണവും തട്ടിയെടുത്തുമെന്ന പരാതിയിൽ പ്രതി അറസ്റ്റിൽ. ദേളി സ്വദേശി ഡി.എം. സമീറാണ് (40) അറസ്റ്റിലായത്. ബേക്കൽ ഡിവൈ.എസ്.പി എം.പി. ആസാദിന്റെ നിർദേശപ്രകാരം മേൽപറമ്പ ഇൻസ്പെക്ടർ എം.പി. രാഘവൻ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസർകോട് അലിംഗ തോട്ടിലെ കെ.എം. ഷാഫിക്ക് (61) നേരെയാണ് ആക്രമണമുണ്ടായത്. ദേളി സഅദിയ അറബി കോളജിന് സമീപം കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. റോഡിൽ മാർഗതടസ്സമുണ്ടാക്കും വിധം വാഹനങ്ങൾ നിർത്തി വാക്കുതർക്കമുണ്ടാക്കുന്നതുകണ്ട് ഷാഫി ദൃശ്യം മൊബൈലിൽ പകർത്തിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുലിവർ കൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയും 12,000 രൂപ വിലവരുന്ന ഫോണും 32,000 രൂപയും കവർച്ച ചെയ്തെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.