1. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്ന് മ​രം മു​റി​ച്ച​നി​ല​യി​ൽ 2. മു​റി​ച്ചു​മാ​റ്റി​യ മ​ര​ക്ക​ഷ​ണ​ങ്ങ​ൾ

മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ​രി​സ​ര​ത്ത് മ​രം​മു​റി പ​തി​വ്​, മ​റു​പ​ടി പ​റ​യേ​ണ്ട​ത് ആ​ര്?

ബ​ദി​യ​ഡു​ക്ക: ഉ​ക്കി​ന​ടു​ക്ക​യി​ലെ കാ​സ​ർ​കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത് പ​തി​വാ​കു​ന്നു. ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ മ​രം​മു​റി​ക്കു​ന്ന​വ​ർ പ​ല​പ്പോ​ഴും കാ​ണാ​മ​റ​യ​ത്തെ​ന്നാ​ണ് ആ​ക്ഷേ​പം. ചോ​ദി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്ന​താ​ണ് അ​നു​വാ​ദ​മി​ല്ലാ​തെ മ​ര​മു​റി​ക്കു​ന്ന​തും ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തും വ്യാ​പി​ക്കാ​നി​ട​യാ​കു​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

വി​റ​കി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഇ​തെ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. അ​വ​ധി​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളെ വെ​ച്ച് മ​രം മു​റി​ച്ചു​മാ​റ്റു​ന്ന സം​ഭ​വം മെ​ഡി​ക്ക​ൽ കോ​ള​ജ് സെ​ക്യൂ​രി​റ്റി​പോ​ലും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച​താ​യാ​ണ് പ​റ​യു​ന്ന​ത്. നേ​ര​ത്തേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വൃ​ത്തി ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ ആ​വ​ശ്യം. അ​തേ​സ​മ​യം, പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ അ​രു​ൺ​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Who should be held accountable for the wooden room study on the medical college campus?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.