ഹയർ സെക്കൻഡറി പ്രവേശനോത്സവം; ജില്ലതല ഉദ്ഘാടനം ഹോസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ

കാഞ്ഞങ്ങാട്: ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി എന്ന സന്ദേശവുമായി സംസ്ഥാന സർക്കാറും പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന ഹയർ സെക്കൻഡറി പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം ഹോസ്‌ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ആദർശശുദ്ധിയുള്ള, അർപ്പണബോധമുള്ള പുതുതലമുറയെ വളർത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കണ്ണൂർ ആർ.ഡി.ഡി എം.കെ. വിനോദ് കുമാർ പ്രവേശനോത്സവ സന്ദേശം നൽകി. വാർഡ് കൗൺസിലർ പി.വി. ചന്ദ്രൻ, എസ്.എം.സി ചെയർമാൻ സി.കെ. അഷറഫ്, വികസന സമിതി ചെയർമാൻ എം.കെ. റഷീദ്, മദർ പി.ടി.എ പ്രസിഡന്റ് ഫാത്തിമത്ത് നൗഷിബ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് പി. സംഗീത, ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് കെ.വി. സജിത, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് രാജേഷ് ഓൾനടിയൻ, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എൻ. സദാശിവൻ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി സി.കെ. രമിയ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം. ഇഖ്ബാൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. സതീശൻ സംസാരിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ഗംഗാധരൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ ഡോ. എ.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് പുതുതായി പ്രവേശനം നേടിയ പ്ലസ് വൺ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കുള്ള ‘മക്കളെ അറിയാൻ’, ‘വിദ്യാർഥികളുടെ കരിയർ വികസനത്തിൽ രക്ഷിതാക്കളുടെ പങ്ക്’ എന്നീ വിഷയങ്ങളിൽ ക്ലാസ് എന്നിവ നടന്നു.

ഗവ. ഹയർ സെക്കൻഡറി സ്കൂൾ കാസർകോട് പ്ലസ് വൺ പ്രവേശനോത്സവം മുനിസിപ്പൽ ചെയർപേഴ്സൻ ഷാഹിന സലീം ഉദ്ഘാടനം ചെയ്യുന്നു


 

സ്‌കൂളിലെ സൗഹൃദ, കരിയർ ഗൈഡൻസ് വിഭാഗങ്ങൾ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഹയർ സെക്കൻഡറി മേഖലയിലെ വിവിധ വിഭാഗങ്ങൾ, പഠന മേഖലകൾ എന്നിവ പരിചയപ്പെടുത്താനുള്ള ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. കാസർകോട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ കാസർകോട് 2026 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പി.ടി.എ. പ്രസിഡന്റ് ഉദയ് കുമാർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മധുക്കര, എച്ച്.എം. ഇൻ ചാർജ് സുഷമ, സീനിയർ അസിസ്റ്റന്റ് സി. ചരിഷ്മ, എച്ച്.എസ്.എസ്.ടി. നാസിം ജഹാംഗീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. സുനിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. ചിത്ര നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം പ്രത്യേക കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് ക്ലാസുകൾ സംഘടിപ്പിച്ചു. അധ്യാപകരായ സി. ചിത്ര, ടി.കെ. ഷൈമ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.

Tags:    
News Summary - Higher Secondary School Opening Ceremony; District-level inauguration at Hosdurg Government Higher Secondary School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.