മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള യോ​ഗ​ത്തി​ൽ എ.​കെ.​എം അ​ഷ്‌​റ​ഫ്‌ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

മ​ഞ്ചേ​ശ്വ​രത്തെ കു​ടി​വെ​ള്ളക്ഷാ​മ​ം മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള -ജ​ല​സേ​ച​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജ​ല​സേ​ച​ന -ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗം എ.​കെ.​എം അ​ഷ്‌​റ​ഫ്‌ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്നു. മ​ണ്ഡ​ല​ത്തി​ലെ നി​ല​വി​ലു​ള്ള ജ​ല​സേ​ച​ന-​കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും ജ​ൽ ജീ​വ​ൻ മി​ഷ​ൻ, ജ​ല​നി​ധി പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നും ഭാ​വി​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ജ​ല​ക്ഷാ​മം പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര​മാ​യ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. മ​ണ്ഡ​ല​ത്തി​ലെ കു​ള​ങ്ങ​ൾ, തോ​ടു​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​വും പു​ഴ​ക​ളി​ൽ പു​തി​യ ചെ​ക്ക് ഡാ​മു​ക​ളു​ടെ​യും വി.​സി.​ബി​യു​ടെ​യും നി​ർ​മാ​ണ​വും കി​ണ​ർ റീ​ചാ​ർ​ജ്ജ് അ​ട​ക്ക​മു​ള്ള ജ​ലാ​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കും.

ഉ​പ്പ​ള പു​ഴ​യി​ൽ നേ​ര​ത്തെ അ​നു​വ​ദി​ക്കു​ക​യും എ​ന്നാ​ൽ വി​വി​ധ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഇ​പ്പോ​ൾ അ​നി​ശ്ചി​ത​ത്തി​ലാ​യ അ​ഞ്ച്​ ഡാ​മു​ക​ളു​ടെ കാ​ര്യം സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രും. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും എം.​എ​ൽ.​എ യോ​ഗ​ത്തെ അ​റി​യി​ച്ചു. മീ​ഞ്ച​ദേ​രം​ബ​ള പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യ തു​ക​യും തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം ത​ട​യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി.​എ​ച്ച്.​കെ സൈ​ഫു​ല്ല ത​ങ്ങ​ൾ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ഇ.​കെ. അ​ർ​ജു​ന​ൻ, കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി പ്രോ​ജ​ക്ട് കാ​ഞ്ഞ​ങ്ങാ​ട് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ പി.​എ​സ്. സു​ബി​ൻ, പി.​ഡ​ബ്ല്യു.​ഡി മെ​ക്കാ​നി​ക്ക​ൽ സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി. ​ഈ​ശ്വ​ര​പ്ര​സാ​ദ് , മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ മ​ഞ്ചേ​ശ്വ​രം അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ടി. ​ഗോ​കു​ല​ൻ , ഇ​റി​ഗേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് അ​സി​സ്റ്റ​ന്റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ.​എ​ൻ. സു​നി​ത, കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി പ്രൊ​ജ​ക്ട് ഡി​വി​ഷ​ൻ ഡ​ബ്ല്യു.​എ​സ്.​പി സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ടി.​വി. ശ്രീ​നേ​ഷ്, മെ​ക്കാ​നി​ക്ക​ൽ അ​സി. എ​ൻ​ജി​നീ​യ​ർ​മാ​രാ​യ കെ.​വി. ര​ഞ്ജി​ത് കു​മാ​ർ, കെ.​സ​ഞ്ജ​യ്, വി.​സി.​ശോ​ഭ​ന, എം. ​നി​മ്മി, ടോം ​മാ​ത്യു, ജി. ​മ​ഞ്ജു, പി.​എ​സ്. വി​ജ​യ​ൻ, ഡ്രാ​ഫ്റ്റ്സ്മാ​ൻ കെ.​വി. രേ​ഷ്മ, കെ.​ആ​ർ.​ഡ​ബ്ല്യു.​എ​സ്.​എ പ്ര​തി​നി​ധി കെ. ​രാ​ജീ​വ​ൻ, കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ടി.​ഒ. ര​മ, ശി​വ​ര​ഞ്ജി​നി, അ​ഷ്‌​റ​ഫ്‌ കൊ​ടി​യ​മ്മ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Water scarcity in Manjeshwar; master plan to be prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.