നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലെ തെ​രു​വുനാ​യ​്ക്കൾ

തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷം: വാ​ഹ​ന​ങ്ങ​ളെ​യും പി​ന്തു​ട​ർ​ന്ന് നായ്പ്പ​ട

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ പാ​ല​ക്കാ​ട്, കു​ഞ്ഞാ​ലി​ൻ​കീ​ഴി​ൽ, ചി​റ​പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി. തെ​രു​വു നാ​യ്​​ക്ക​ൾ കൂ​ട്ട​മാ​യി ന​ട​ന്നു പോ​കു​ന്ന​വ​രെ​യും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​ണ്. പ​ക​ൽ ശാ​ന്ത​രാ​യും ഒ​റ്റ​പ്പെ​ട്ടും സ​ഞ്ച​രി​ക്കു​ന്ന ഇ​വ നേ​രം ഇ​രു​ട്ടു​ന്ന​തോ​ടെ കൂ​ട്ട​മാ​യി കാ​ൽ​ന​ട​ക്കാ​രെ​യും വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ വീ​ടി​നു മു​ന്നി​ൽ​വെ​ക്കു​ന്ന ചെ​രു​പ്പ്, തു​ണി​ക​ൾ, മാ​റ്റു​ക​ൾ എ​ന്നി​വ​യും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്.

നീ​ലേ​ശ്വ​രം ബ​സ്​ സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ്, തെ​രു റോ​ഡ്, താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ച്ചി​ച്ചു. മൂ​ന്നു​മാ​സം മു​മ്പ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ തെ​രു​വു​നാ​യ് പ്ര​സ​വി​ച്ച അ​ഞ്ച് കു​ഞ്ഞു​ങ്ങ​ൾ താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രെ പി​ന്തു​ട​ർ​ന്ന് ശ​ല്യം ചെ​യ്തി​രു​ന്നു. തെ​രു​വു നാ​യ് ശ​ല്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ഒ​പ്പി​ട്ട പ​രാ​തി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും ചെ​യ​ർ​മാ​നും ന​ൽ​കി. ഡോ. ​പി. ര​തീ​ഷ്, കെ.​കെ. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഉ​റ​പ്പു​ന​ൽ​കി. ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വു നാ​യ്ക്ക​ളെ കൊ​ല്ലാ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് നീ​ലേ​ശ്വ​ര​ത്തെ ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Stray dog menace worsens: Pack of dogs chasing vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.