തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി നൽകിയത് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കള്‍ക്കായി 28,75,455 ക്ലൈമുകളിലൂടെയാണ് ഈ തുക വിനിയോഗിച്ചത്. മണിക്കൂറിൽ 180 രോഗികൾക്കും മിനിറ്റിൽ മൂന്ന് രോഗികൾ എന്ന ക്രമത്തിലും സൗജന്യചികിത്സ ലഭ്യമാവുന്നുണ്ടെന്നാണ് സർക്കാർ കണക്ക്.
2021-2022 സാമ്പത്തിക വർഷത്തിൽ 5,76,955 ഗുണഭോക്താക്കള്‍ക്കും ഈ സാമ്പത്തിക വര്‍ഷം (2022-2023) 6,45,286 ഗുണഭോക്താക്കള്‍ക്കും സൗജന്യ ചികിത്സാസഹായം നല്‍കിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷം 1400 കോടിയുെടയും ഈ സാമ്പത്തിക വര്‍ഷം 1630 കോടി രൂപയുടെയും സൗജന്യ ചികിത്സയാണ് ലഭ്യമാക്കിയത്.
പദ്ധതിയില്‍ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് 60:40 അനുപാതത്തില്‍ കേന്ദ്ര സഹായം ലഭ്യമാകുന്നത്. ഇതില്‍തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയില്‍ കണക്കാക്കി അതിന്റെ 60 ശതമാനമായ 631.2 രൂപ നിരക്കില്‍ ആകെ 138 കോടി രൂപയാണ് കേന്ദ്ര വിഹിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.