നിതിൻ രാജിന്റെ മൃതദേഹം നെടുമങ്ങാട്ടെ ഉഴമലയക്കലെ വസതിയിൽ കൊണ്ടുവന്നപ്പോൾ മരണാനന്തര കർമങ്ങൾ നടത്തുന്ന സഹോദരി പുത്രൻ അഥർവ്വൻ
കണ്ണൂർ: ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജ് സുഹൃത്തിനയച്ച ശബ്ദസന്ദേശം പുറത്ത്. അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢിയെന്ന് വിളിച്ചുവെന്നും നിതിന്‍ പറയുന്നു. ‘‘സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍വെച്ച് നിരന്തരം അപമാനിച്ചു’’ -നിതിന്‍ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നു.
‘‘ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയപ്പോള്‍ എന്നോട് യു ആര്‍ ആന്‍ ഇഡിയറ്റ് എന്നു പറഞ്ഞു. ഞാന്‍ സെയിം ടു യു എന്ന് തിരിച്ചുപറഞ്ഞു. കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമുണ്ടല്ലോ, നമ്മുടെ സ്റ്റാഫ് റൂം. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്നോട് പറഞ്ഞു നീഗേറ്റിന് പുറത്തുപോയാല്‍ കൈയ്യും കാലും വെട്ടുമെന്ന്, കൈയ്യില്ലാതെ നീ ജീവിക്കേണ്ടി വരുമെന്ന്. എന്നെ വെറുതെ ക്ലാസില്‍ എഴുന്നേൽപ്പിച്ച് നിര്‍ത്തിയിട്ട് അമ്മയെയും അമ്മയുടെ സര്‍ജറിയെയും കളിയാക്കി. എന്നിട്ട് മൂന്നുമാര്‍ക്ക് കുറച്ചെന്ന് പാരന്റ്‌സിനോട് സര്‍പ്രൈസായി പറഞ്ഞേക്ക് എന്നുപറഞ്ഞു -നിതിൻ രാജ് പറഞ്ഞു.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അധ്യാപിക ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇവർക്കെതിരെ ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയിന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ. ലതയുടെയും ഏകമകനായ ആർ.എൽ. നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്.
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി നിധിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യപ്രേരണ കേസ് ചുമത്തി. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫസര്‍ ഡോ. സംഗീത നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി. നിധിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്കെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനിയമ പ്രകാരവും കേസെടുത്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. വിദ്യാർഥി ജീവനൊടുക്കിയത് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അന്വേഷിക്കും.
കണ്ണൂർ അസി. കമീഷണർ ആർ. ഹരിപ്രസാദിന്റെ മേൽനോട്ടത്തിൽ ചക്കരക്കല്ല് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, ചക്കരക്കല്ല് എസ്.ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ/സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുക. കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ നിർദേശമനുസരിച്ചാണ് എസ്.ഐ.ടി പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.