കോഴിക്കോട് ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന തി​ര​ക്കൊ​ഴി​ഞ്ഞ സ്വ​കാ​ര്യ ബ​സ്

കലക്ഷനിൽ 3000 രൂപ മുതൽ 5000 രൂപ വരെ കുറവ്; പ്രിയദർശിനി സർവിസ് നടുവൊടിച്ച് സ്വകാര്യ ബസ് മേഖല

കോഴിക്കോട്:സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് തുടരുമ്പോൾ, കടുത്ത പ്രതിസന്ധിയിലായി സ്വകാര്യ ബസ് സർവിസ് മേഖല. സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ സൗജന്യ ബസ് സർവിസ് പദ്ധതിക്ക് ഒരുമാസം തികയുകയാണ്. അതിനിടെ, ജില്ലയിലെ 1600 ഓളം സ്വകാര്യ ബസുകളുടെ സർവിസിനെ പ്രിയദർശിനി നേരിട്ടു ബാധിച്ചു.

ഒരു ബസിന് പ്രതിദിനം ഏതാണ്ട് 3000 രൂപ മുതൽ 5000 രൂപ വരെ കലക്ഷനിൽ കുറവ് വന്നിട്ടുണ്ട്. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് വയനാട് ജില്ലയിലേക്കുള്ള സർവിസുകൾ, കോഴിക്കോട്-കുറ്റ്യാടി, കുന്ദമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, അരീക്കോട്, എടവണ്ണപ്പാറ, വടകര, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും നഷ്ടം നേരിടുന്നത്.

ചില ബസുകൾ ഇതിനകം തന്നെ സ്റ്റോപ്പേജ് മെമ്മോ നൽകി സർവിസ് നിർത്തിയിട്ടുണ്ട്. വിവരം പുറത്തുപറയാതിരിക്കുകയാണ്. അഭിമാനപ്രശ്നം മൂലം ബസ് ഉടമകൾ കടം വാങ്ങിയും മറ്റും പിടിച്ചു നിൽക്കുകയാണ്. ബസുകൾ നിർത്തുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ അന്നമാണ് മുട്ടിയത്.

പ്രി​യ​ദ​ർ​ശി​നി സർവിസ് ഡിപ്പോയിലെ കണക്കുകൾ

പ്രി​യ​ദ​ർ​ശി​നി സ​ർ​വി​സി​ൽ ഇ​തു​വ​രെ ജി​ല്ല​യി​ൽ ആ​കെ 3,91,73,188 രൂ​പ​യു​ടെ ക​ല​ക്ഷ​നാ​ണ് ല​ഭി​ച്ച​ത്. 18,21,333 സ്ത്രീ​ക​ളാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൗ​ജ​ന്യ യാ​ത്ര പ​ദ്ധ​തി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

ഡി​പ്പോ,       സ്ത്രീ ​യാ​ത്ര​ക്കാ​ർ,   ടി​ക്ക​റ്റ് ക​ല​ക്ഷ​ൻ

  • തൊ​ട്ടി​ല്‍പാ​ലം - 367783 - 1,02,02,748
  • വ​ട​ക​ര - 190994 - 52,27,286
  • കോ​ഴി​ക്കോ​ട് - 3,03,456 - 1,13,9811
  • താ​മ​ര​ശ്ശേ​രി - 5,40,816 - 1,32,80,537
  • തി​രു​വ​മ്പാ​ടി - 4,18,284 - 93,22,806

സൗ​ജ​ന്യ സ​ർ​വി​സി​ന് സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡം വെ​ക്കേ​ണ്ടി​യി​രു​ന്നു. സ്ഥി​ര വ​രു​മാ​ന​മു​ള്ള സ​ർ​ക്കാ​ർ സ​ർ​വി​സി​ലു​ള്ള​വ​രാ​ണ് പ്രി​യ​ദ​ർ​ശി​നി​യി​ലെ യാ​ത്ര​ക്കാ​രി​ൽ ഏ​റെ​യും. സൗ​ജ​ന്യ​മാ​ണെ​ന്ന് ക​രു​തി വെ​റു​തെ യാ​ത്ര ചെ​യ്യു​ന്ന സ്‍ത്രീ​ക​ളു​മു​ണ്ട്. ഈ ​ത​ര​ത്തി​ലു​ള്ള ഉ​പ​യോ​ഗ​ത്തി​ലേ​ക്കാ​ണ് സ​ർ​ക്കാ​റി​ന്റെ സൗ​ജ​ന്യ പ​ദ്ധ​തി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​​ന്റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ടി​യാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കു ത​ന്നെ വ​ലി​യ ബാ​ധ്യ​ത​യാ​യി ഈ ​പ​ദ്ധ​തി മാ​റു​മെ​ന്നും പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര​മാ​യി മ​റ്റെ​​ന്തെ​ങ്കി​ലും സം​വി​ധാ​ന​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ ക​ൺ​സ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ട്ട് 14 വ​ർ​ഷ​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ നി​ര​ക്കും സ്വ​കാ​ര്യ ബ​സ് ടി​ക്ക​റ്റ് നി​ര​ക്കും വ​ർ​ധി​പ്പി​ച്ചാ​ൽ വ​ലി​യ കോ​ലാ​ഹ​ല​മാ​കും. 2000 രൂ​പ കൊ​ടു​ത്ത് കു​ട്ടി​ക​ൾ അ​ത​ത് സ്കൂ​ളു​ക​ളു​ടെ ബ​സി​ൽ യാ​​ത്ര ചെ​യ്യു​ന്ന​തി​നോ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ​വി​ല വ​ർ​ധി​പ്പി​ച്ചാ​ലോ ആ​ർ​ക്കും പ്ര​ശ്ന​മി​ല്ല.  (പ്രതികരണം: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ (ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി))

Tags:    
News Summary - KSRTC Priyadarshini service Private bus sector in Trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.