കോട്ടയം: കുമ്മനത്തെ ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇടുക്കി ഹൈറേഞ്ച് മേഖലയിലെ ജലാശയങ്ങളിലും െകാക്കയിലും വീണ്ടും പരിശോധിക്കുമെന്ന് ജില്ല െപാലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. കാണാതാകുന്നതിന് തലേദിവസം ഹാഷിം പീരുമേട്ടിൽ എത്തിയതായി നിർണായക വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം ഇടുക്കി ജില്ലയിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗൺ ആർ കാറിൽ (KL-05 AJ-TEMP-7183) ഭക്ഷണം വാങ്ങാൻ വീട്ടിൽനിന്ന് പുറപ്പെട്ട ദമ്പതികളായ കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) പിന്നീട് ആരും കണ്ടിട്ടില്ല. ഏപ്രിൽ അഞ്ചിന് ഹാഷിം പീരുമേട്ടിൽ വന്നതായി സി.സി ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ സിഗ്നലുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇത് കണക്കിലെടുത്ത് ആത്മഹത്യചെയ്യാനും അപകടത്തിൽപെടാനുമുള്ള സാധ്യത തള്ളാനാകില്ലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
ഇൗ സാഹചര്യത്തിലാണ് കൊച്ചിയിലെ സ്വകാര്യ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ജലാശയങ്ങളും കൊക്കകളും ഉൾപ്പെടെ പ്രദേശങ്ങളിൽ വ്യാപക തിരച്ചിൽ നടത്തും. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 75പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ഇവരെ വിശദമായി ചോദ്യംചെയ്യും. അതിനുശേഷം അടുത്തഘട്ടത്തിലേക്ക് നീങ്ങും.
അന്വേഷണസംഘം ഇടുക്കി ജില്ലയിലെ മത്തായിക്കൊക്ക, വളഞ്ഞാങ്ങാനം, മുറിഞ്ഞപുഴ, കൊടികുത്തി, പീർമുഹമ്മദ് ഖബർസ്ഥാന്, പുല്ലുപാറ, ഏദന്‍ മൗണ്ട്, ബോയിസ് എസ്േറ്ററ്റ്, പാഞ്ചാലിമേട്, പത്തുമല എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും നടത്തുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും എസ്റ്റേറ്റ് ജീവനക്കാരുടെയും സഹായത്തോടെ മേഖലയിൽ വ്യാപക പരിശോധന നടത്തിയെങ്കിലും തുെമ്പാന്നും കിട്ടിയില്ല. കാണാതാകുേമ്പാൾ ദമ്പതികൾ പണം, എ.ടി.എം കാർഡ്, മൊബൈൽ ഫോൺ എന്നിവയും എടുത്തിരുന്നില്ല. പുതിയ കാർ കേരളത്തിലും തമിഴ്നാട്ടിലും രജിസ്റ്റർ ചെയ്തതായ സൂചനയും ലഭിച്ചിട്ടില്ലെന്ന് അേദ്ദഹം പറഞ്ഞു.
കാണാതാകുന്നതിനു മുമ്പ് ഇടുക്കിയിലെ കിഴക്കൻ മേഖലയിൽ ഹാഷിം എത്തിയതായി മുൻ അേന്വഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്തിയിെല്ലന്ന് ഹബീബയുടെ സഹോദരൻ അതിരമ്പുഴ നൂർ മൻസിലിൽ ഷിഹാബുദ്ദീൻ ആരോപിച്ചു. ഏഴുമാസം തികയാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
അതിനിടെ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആരാധനാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടും സൂചന ലഭിച്ചില്ല. ആറ്റിലേക്ക് പതിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വീടിെൻറ ഭാഗം സ്ഥിതിചെയ്യുന്ന സമീപത്തെ ജലാശയങ്ങളിൽ നാവികസേനയുടെയും സി-ഡാക്കിെൻറ നേതൃത്വത്തിൽ സാേങ്കതികവിദ്യയുടെ സഹായത്തോടെ അത്യാധുനിക കാമറ ഉപയോഗിച്ചുള്ള പരിശോധനയിലും തുെമ്പാന്നും കിട്ടിയില്ല. ഇൗ സാഹചര്യത്തിൽ ദമ്പതികൾ എവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാരും ബന്ധുക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.