Posted On
date_range Updated On
date_range ഹിജാബ് ലോകത്തെവിടെയും നിരോധിത വസ്ത്രമല്ല -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോകത്തെവിടെയും ഹിജാബ് നിരോധിത വസ്ത്രമല്ലെന്നും അവധാനതയോടെയാണ് സുപ്രീം കോടതി ഈ വിഷയത്തെ കാണുന്നതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹിജാബ് കേസ് വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വസ്ത്രധാരണ രീതിയും ഭക്ഷണ രീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണ്. വേഷത്തിനോ വിശ്വാസത്തിനോ ജീവിത രീതിക്കോ നിരോധനം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശം നിരോധിക്കുന്നതിന് തുല്യമാണ്. അത് അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിന് അപഖ്യാതി ഉണ്ടാക്കും. ഹിജാബ് കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്. സുപ്രീം കോടതി അവധാനതയോടെ ഈ വിഷയം കാണുന്നു. വിധിക്കുവേണ്ടി കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.