ലക്ഷങ്ങളുടെ ഫണ്ട് തട്ടിപ്പ്: മുൻ വി.ഇ.ഒക്ക് 45 വർഷം കഠിനതടവും പിഴയും

തി​രു​വ​ന​ന്ത​പു​രം: കൃ​ത്രി​മം കാ​ണി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് ത​ട്ടി​യെ​ടു​ത്തെ​ന്ന കേ​സി​ൽ വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ മു​ൻ ഓ​ഫി​സ​ർ​ക്ക് (വി.​ഇ.​ഒ) 45 വ​ർ​ഷം ക​ഠി​ന​ത​ട​വും 6.35 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വി​തു​ര പ​ഞ്ചാ​യ​ത്ത് മു​ൻ വി.​ഇ.​ഒ​യും തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ എ​സ്.​ജി. ദി​നു​വി​നെ​യാ​ണ്​ (41) തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജ്​ ശി​ക്ഷി​ച്ച​ത്. 45 വ​ർ​ഷ​മാ​ണ് ശി​ക്ഷ​യെ​ങ്കി​ലും അ​ഞ്ച്​ വ​ർ​ഷ​ത്തെ ത​ട​വ്​ ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2012-2015 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് സം​ഭ​വം.

വി​തു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​തു​ര സ​ബ് ട്ര​ഷ​റി​യി​ൽ​നി​ന്ന് പ​ല ത​വ​ണ​യാ​യി 76,42,500 രൂ​പ പ്ര​തി പി​ൻ​വ​ലി​ച്ചി​രു​ന്നു. ച​ട്ട​പ്ര​കാ​രം ഈ ​തു​ക മു​ഴു​വ​ൻ അ​ന്നു​ത​ന്നെ ഔ​ദ്യോ​ഗി​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യ​ണം. എ​ന്നാ​ൽ, ഈ ​വ്യ​വ​സ്ഥ ലം​ഘി​ച്ച്​ 31,52,500 രൂ​പ ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ വി​തു​ര ശാ​ഖ​യി​ലെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യും, ബാ​ക്കി തു​ക കൈ​വ​ശം വെ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ക മു​ഴു​വ​ൻ വി​ത​ര​ണം ചെ​യ്​​തെ​ന്ന്​ പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് ടീ​മി​നെ തെ​റ്റി​ധ​രി​പ്പി​ക്കാ​നാ​യി ബാ​ങ്ക് പാ​സ്​​ബു​ക്ക് തി​രു​ത്തി വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ കേ​സ്.

ഇ​തി​നു​പു​റ​മേ 2012-13 വ​ർ​ഷ​ത്തി​ൽ 8,62,500 രൂ​പ​യും, 2014-15 വ​ർ​ഷ​ത്തി​ൽ 10,27,500 രൂ​പ​യും സ്വ​ന്തം ആ​വ​ശ്യ​ത്തി​ന് ദു​രു​പ​യോ​ഗം ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​റി​ന് 63.8 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​വെ​ച്ചു. ത​ട്ടി​പ്പ് പു​റ​ത്താ​യേ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ 2014 ഡി​സം​ബ​റി​ൽ 50 ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചെ​ങ്കി​ലും സ​ർ​ക്കാ​റി​ന്​ 13.8 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഡി​വൈ.​എ​സ്.​പി ബി. ​ഉ​ദ​യ​കു​മാ​റാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. വി​ജി​ല​ൻ​സ് എ​സ്.​ഐ.​യു-​ഒ​ന്ന്​ എ​സ്.​പി. കെ.​ഇ. ബൈ​ജു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സി​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വീ​ണാ സ​തീ​ശ​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Fund fraud worth lakhs: Former VEO gets 45 years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.