കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും വരുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സിയുടെ എരുമേലി വഴിയുള്ള സ്പെഷൽ സർവിസ് തടഞ്ഞ് പൊലീസ്. പത്തനംതിട്ട വഴി പമ്പയിലേക്ക് പോകാനായിരുന്നു പുതിയ നിർദേശം. എന്നാൽ, ഭക്തരുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് ഉച്ചക്കുശേഷം എരുമേലി വഴി സർവിസ് പുനരാരംഭിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നടക്കുന്നതിന്‍റെ പേരിലാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ എരുമേലി വഴിയുള്ള സ്പെഷൽ സർവിസ് തടഞ്ഞത്. ചൊവ്വാഴ്ച രാവിലെ 5.15ന് റെയിൽവേ സ്റ്റേഷനിൽനിന്ന് എരുമേലിയിലേക്ക് ഭക്തരുമായി ബസ് പോയിരുന്നു. പിന്നീടാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എരുമേലി വഴി വരരുതെന്ന് നിർദേശം കിട്ടിയത്.
തുടർന്ന് 30 കിലോമീറ്ററോളം അധികംചുറ്റി മൂന്ന് ബസുകൾ തിരുവല്ല-പത്തനംതിട്ട വഴി പമ്പയിലേക്ക് വിട്ടു. ബസ് നിരക്കും അധികമാണ്. എരുമേലിയിലേക്കുള്ള തീർഥാടകരെ പത്തനംതിട്ടയിൽനിന്ന് സർവിസ് ബസിൽ കയറ്റിവിടുകയായിരുന്നു. ഉച്ചക്കുശേഷം പൊൻകുന്നത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് എരുമേലി വഴി സർവിസ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.