'ഇസ്ലാമിക തീവ്രവാദികൾ നടപ്പാക്കുന്ന പൊളിറ്റിക്കൽ ജിഹാദാണ്​ പൊന്നാനിയിലും കുറ്റ്യാടിയിലും കണ്ടത്'

ഇസ്ലാമിക തീവ്രവാദികൾ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ജിഹാദിന്‍റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് പൊന്നാനിയിലും കുറ്റ്യാടിയിലും കണ്ടതെന്ന്​ മുൻ വൈസ്​ചാൻസിലറും ബി.ജെ.പി സംസ്​ഥാന ഉപാധ്യക്ഷനുമായ കെ. എസ്. രാധാകൃഷ്ണൻ. ഇസ്ലാം മതവിശ്വാസികളുടെ പിടിയിൽ രാഷ്ട്രീയ പാർട്ടികളെ ഒതുക്കുക എന്നതാണ് രാഷ്ട്രീയ ജിഹാദിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അതിന്‍റെ ആദ്യ പടിയായിട്ടാണ് പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃസ്ഥാനത്തേക്ക് തീവ്രവാദ സ്വഭാവമുള്ള മുസ്ലീങ്ങളെ സ്ഥാപിക്കുക എന്നത്. ഇതിന്‍റെ തുടക്കം മുസ്ലീം ലീഗിലായിരുന്നു. സിമിയുടെ ആദ്യകാല നേതാക്കളെ ലീഗിൽ പ്രതിഷ്ഠിച്ചു. അവരെല്ലാവരും ലീഗിന്‍റെ രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കത്തക്ക അധികാര സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു.


ഇന്ത്യാ വിരുദ്ധനും, മുസ്ലീം തീവ്രവാദിയുമായ ഡോ. സാക്കിർ നായിക്കിനെ പിന്തുണക്കാൻ ലീഗ് നേതാക്കൾ തയ്യാറായത് ഓർക്കമെന്നും അദ്ദേഹം പറയുന്നു. മഅദ്‌നി, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകളുമായി മുസ്ലീംലീഗ് നടത്തിയ കൊടുക്കൽ വാങ്ങൽ കേരളം മറന്നിരിയ്ക്കാൻ ഇടയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലീം തീവ്രവാദികളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സെക്യൂലറിസത്തിന്‍റെ പേരിൽ കാലാകാലങ്ങളിൽ സ്വീകരിച്ചത്. എം.എം.ഹസൻ കെ.പി.സി.സി പ്രസിഡന്‍റിനെ ധിക്കരിച്ച്​ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തീവ്രവാദികളുമായി സഖ്യം ഉണ്ടാക്കിയതും ഏറ്റവും പുതിയ ഉദാഹരണം. ഇടതുപക്ഷ കക്ഷികൾ, വിശേഷിച്ച് സി പി ഐ, സി പി എം എന്നീ കക്ഷികൾ സെക്യൂലറിസത്തിന്‍റെ പേരിൽ വഹാബി ബ്രാൻഡ് പൊളിറ്റിക്കൽ ഇസ്ലാമിനെ പൊതുവേദികളിൽ ന്യായീകരിച്ചു. മുസ്ലീം മതവിശ്വാസികളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുള്ള അടവുനയം എന്നാണ് ഈ നടപടി അറിയപ്പെടുന്നത്.

Full View

മുഖ്യമന്തിയുടെ മരുമകൻ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ വേദിയിൽ നിസ്‌കാരത്തിനു അവസരം ഒരുക്കിക്കൊണ്ട് മതാതീതനായി മാതൃക കാണിച്ചത് ഇതിന്‍റെ ഭാഗമായിട്ടായിരുന്നു. മുസ്ലീം മേഖലകളിൽ മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥി മുസ്ലീം ആയിരിക്കണം എന്നാണ് പൊന്നാനിയിലെയും, കുറ്റ്യാടിയിലെയും പ്രതിഷേധക്കാർ പറയുന്നത്. അപ്പോൾ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീങ്ങൾ സ്ഥാനാർഥികളകുന്നതോ? ഹിന്ദു ഭൂരിപക്ഷ മേഖലകളായ അരൂരും, അമ്പലപ്പുഴയിലും, കളമശ്ശേരിയിലുമെല്ലാം മുസ്ലീം സ്ഥാനാർത്ഥികളെ സെക്യൂലറിസത്തിന്‍റെ പേരിൽ ഇക്കൂട്ടർ ന്യായീകരിക്കുകയും ചെയ്യും.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് സെക്യൂലറിസം വേണ്ട ഇസ്ലാം മാത്രം മതി. സെക്യൂലറിസം ഹൈന്ദവ ക്രൈസ്തവ മേഖലകളിൽ നിർബന്ധമായും വേണം എന്നും അവർ പറയും. പ്രവാചകന്‍റെ കാലം മുതൽ ഇതായിരുന്നു ഇസ്ലാമിക രീതി. മുസ്ലീം ന്യൂനപക്ഷ പ്രദേശത്ത് ചെല്ലുമ്പോൾ പ്രവാചകനായ മുഹമ്മദ് നബി സർവ്വമത സത്യവാദം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് കണ്ടുമുട്ടുന്ന ജൂതർ, ക്രിസ്ത്യാനികൾ, ബിംബാരാധകർ എന്നിവരെ കാണുന്നിടത്ത് വെച്ച് വധിക്കാനും പറഞ്ഞു. ഇതേ പാത തന്നെയാണ് പൊളിറ്റിക്കൽ ജിഹാദിസ്റ്റുകൾ പിന്തുടരുന്നതെന്നും കെ.എസ്​.രാധാകൃഷ്​ണൻ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.