തിരുവനന്തപുരം: മുൻ എം.എൽ.എയ്ക്ക് നിൽപ്പുശിക്ഷ വിധിച്ച് കോടതി. പി.പി. ചിത്തരഞ്ജനാണ് കോടതിമുറിയിൽ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്പുശിക്ഷ അനുഭവിച്ചത്. പി.പി. ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞ കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസാണ് ശിക്ഷ വിധിച്ചത്. ചിത്തരഞ്ജൻ അടക്കം മൂന്ന് നേതാക്കൾക്കായിരുന്നു ശിക്ഷ. സി.ഐ.ടി.യു നേതാക്കളായ പി.എം. വഹീദ, എൻ.കെ. രാമചന്ദ്രൻ എന്നിവരാണ് മറ്റുള്ളവർ.
2025 ജനുവരി 17-നാണ് സംഭവം നടന്നത്. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞു പ്രകടനം നടത്തിയിരുന്നു. സഹകരണ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുക, അവരുടെ ശമ്പളം പരിഷ്കരിക്കുക എന്നിവയായിരുന്നു സമരത്തിലെ ആവശ്യങ്ങൾ.
2021-26 കാലഘട്ടത്തിൽ അദ്ദേഹം ആലപ്പുഴ എം.എൽ.എ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.