തിരുവനന്തപുരം: മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാർത്താസമ്മേളന ആരോപണത്തിന് മറുപടി നൽകി ഡോ. ഹാരിസ്. തന്റെ ഓഫിസ് മുറിയിൽനിന്ന് കണ്ടെടുത്തത് വർഷങ്ങളുടെ പഴക്കമുള്ള നെഫ്രോസ്കോപ്പുകളാണെന്നും പത്ത് പതിനഞ്ച് വർഷം പഴക്കമുള്ള ഉപകരണങ്ങൾ കൊച്ചിയിലെ കമ്പനിയിലേക്ക് നന്നാക്കാനായി അയച്ചതാണെന്നും ഡോ. ഹാരിസ് പറഞ്ഞു.
പഴക്കമുള്ള ഉപകരണങ്ങൾ നന്നാക്കാനായി രണ്ടുലക്ഷത്തിലധികം രൂപ വേണ്ടതിനാൽ അത് വേണ്ടെന്നുവെച്ച് തിരിച്ചെത്തിക്കാനാവശ്യപ്പെടുകയും അതാണ് എച്ച്.ഒ.ഡിയുടെ വിലാസത്തി്യൽ കൊറിയറായി എത്തിയതും ഓഫിസ് മുറിയിൽനിന്ന് കണ്ടെത്തിയതും. രണ്ടുമാസം മുമ്പ് അയച്ചതാണ് നെഫ്രോസ്കോപ്പുകെളന്നും ഡോക്ടർ ഹാരിസ് മെഡിക്കൽ ഓഫിസർമാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.