ഇരിട്ടി: കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന തില്ലങ്കേരി പെരിങ്ങാനം സ്വദേശിനി 48കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ പ്രദേശത്ത് ആശങ്ക. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ 48കാരിക്കാണ് കഴിഞ്ഞ ദിവസം സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒമ്പതു പേർക്കായിരുന്നു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കത്തിലൂടെ ഉൾപ്പെടെ രോഗം ബാധിച്ചവർ രോഗമുക്തരായി. ഇതര സംസ്ഥാനങ്ങളിൽ മൂന്നുപേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
പഞ്ചായത്തിെൻറയും ആരോഗ്യ വകുപ്പിെൻറയും നേതൃത്വത്തിൽ നടത്തിയ കർശന നിയന്ത്രണങ്ങൾ രോഗവ്യാപനം തടയുന്നതിന് സഹായകരമായിരുന്നു. എന്നാൽ, പെരിങ്ങാനത്തെ 48കാരിക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതാണ് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
കാലിന് പരിക്കേറ്റ ഇവർ ആദ്യം തലശ്ശേരിയിലും പിന്നീട് കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമാകാത്തതിലാണ് ആശങ്ക.
തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച 48കാരിക്ക് നിരവധി ആളുകളുമായി സമ്പർക്കമുള്ളതായാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്. 48കാരിയുടെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കുകയാണ് ആരോഗ്യ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.