അപകടത്തിൽ മരിച്ച അഷ്റഫ്, ബഷീർ, ജബ്ബാർ, വിനോദ്

വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം: മരണം നാലായി

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം നാലായി. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദ് (55) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്‌. അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശ്ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ മറ്റ് മൂന്നുപേർ. പ​രി​ക്കേ​റ്റ പ​യ്യോ​ളി സ്വ​ദേ​ശി കോ​യ ചി​കി​ത്സ​യി​ലാ​ണ്.

ബീ​​ച്ചി​​ന് സ​​മീ​​പം പ​​ഴ​​യ പാ​​സ്​​​പോ​​ർ​​ട്ട്​ ഓ​​ഫി​​സ്​ പ്ര​​വ​​ർ​​ത്തി​​ച്ച 60 വ​​ർ​​ഷ​​ത്തി​​ല​​ധി​​കം പ​​ഴ​​ക്ക​​മു​​ള്ള കെ​​ട്ടി​​ട​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.50ഓ​ടെ​യാ​ണ് ദു​ര​ന്തം. താ​ഴെ​നി​ല​യി​​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, തകർന്നുവീണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​രി​ച്ച അ​ഷ്റ​ഫ്, ജ​ബ്ബാ​ർ എ​ന്നി​വ​ർ ഗാ​മ ട്രേ​ഡേ​ഴ്സ് തൊ​ഴി​ലാ​ളി​ക​ളാ​ണ്. ബ​ഷീ​റി​ന്‍റെ ലോ​റി​യി​ലെ ലോ​ഡി​ങ്ങ് തൊ​ഴി​ലാ​ളി​യാ​ണ് വി​നോ​ദ്. ഗോ​ഡൗ​ണു​ക​ളും ക​ട​ക​ളു​മാ​ണ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​റ്റു സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കാ​ല​പ്പ​ഴ​ക്കമാണ് കാ​ര​ണ​മെന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ഏ​താ​നും ആ​ഴ്ച​ മു​മ്പ് കെ​ട്ടി​ട​ത്തി​ൽ പു​തി​യ സ്ഥാ​പ​ന​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മു​ക​ൾ നി​ല​യി​ൽ അ​ടു​ത്തി​ടെ ജിം ​അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ, കൗ​ൺ​സി​ല​ർ ഫാ​ത്തി​മ ത​ഹ്‌​ലി​യ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്​ കാ​ര​ണം കോ​ർ​പ​റേ​ഷ​ന്‍റെ ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ഫാ​ത്തി​മ ത​ഹ്‌​ലി​യ പ്ര​തി​ക​രി​ച്ചു.

പ​രേ​ത​രാ​യ ഇ​മ്പി​ച്ചി​മൊ​യ്തീ​ന്‍റെ​യും പാ​ത്തു​മ്മ​യു​ടെ​യും മ​ക​നാ​ണ് അ​ഷ്റ​ഫ്. ഭാ​ര്യ: സൗ​ദ. മ​ക്ക​ൾ: ഹ​ന്ന ഫാ​ത്തി​മ, മി​സ്ഹ​ഫ് സൗ​ദി. മ​രു​മ​ക​ൾ: അ​ജ്നാ​സ് തെ​രു​വ​ത്ത് ക​ട​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ അ​ബ്ദു​ല്ല, ന​ഫീ​സ, സു​ബൈ​ദ.

ബ​ഷീ​റി​ന്‍റെ ഭാ​ര്യ: സെ​ക്കീ​ന. മ​ക്ക​ൾ: ഷ​മീ​ർ (ദു​ബൈ), ഷാ​ഫി (ദു​ബൈ), ഷ​മീ​ന (കു​വൈ​ത്ത്). മ​രു​മ​ക്ക​ൾ: ജം​ഷീ​ദ് (കു​വൈ​ത്ത്), ഫാ​ത്തി​മ, ഷ​ഹ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സൗ​ജ, പ​രേ​ത​രാ​യ അ​ഷ്റ​ഫ്, റ​സാ​ഖ്. ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കു​നി​യി​ൽ ക​ട​വ് ഖ​ബ​ർ​സ്ഥാ​നി​ൽ.

ജ​ബ്ബാ​റി​ന്‍റെ ഭാ​ര്യ: പ്ര​സീ​ന. മ​ക്ക​ൾ: സു​ഹാ​ന, ഫി​നി, ഹു​ദ. മ​രു​മ​ക്ക​ൾ: സി​ജാ​ദ്, അ​ർ​ഷ​ദ്, ഷെ​രീ​ഫ്. വി​നോ​ദി​ന്റെ ഭാ​ര്യ ഷൈ​മ. മ​ക​ൻ: ധ​ന​ഞ്ജ​യ് (ക​ണ്ണ​ൻ). പ​രേ​ത​നാ​യ ഇ​മ്പി​ചെ​ക്കു​വി​ന്റെ​യും ജാ​നു​വി​ന്റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ഗീ​ത.

Tags:    
News Summary - Building collapse accident in Valiyangadi: Death toll rises to four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.