പ്രതീകാത്മക ചിത്രം

ഒറ്റപ്പദവി: മുസ്‍ലിം ലീഗിലെ മൂന്ന് മന്ത്രിമാർക്ക് പാർട്ടി പദവികൾ ഒഴിയേണ്ടി വരും

മ​ല​പ്പു​റം: ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി തീ​രു​മാ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി മു​സ്‌​ലിം ലീ​ഗ്. കെ.​എം. ഷാ​ജി, എ​ൻ. ഷം​സു​ദ്ദീ​ൻ, വി.​ഇ. അ​ബ്ദു​ൽ​ഗ​ഫൂ​ർ എ​ന്നീ മ​ന്ത്രി​മാ​രും എം.​എ​ൽ.​എ.​മാ​രും പാ​ർ​ട്ടി പ​ദ​വി​ ഒ​ഴി​യും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ഴ​യ​പ്പെ​ട്ട​വ​ര​ട​ക്കം കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് നീ​ക്കം.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളാ​ണ് ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ന​യ​ംവഴി പാ​ർ​ട്ടി പു​നഃ​സം​ഘ​ട​ന​ക്ക് ക​ള​​മൊ​രു​ക്കു​ന്ന​ത്. ത​ദ്ദേ​ശത്തിൽ ന​ട​പ്പാ​ക്കി വി​ജ​യി​ച്ച തീ​രു​മാ​ന​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന ഭാ​ര​വാ​ഹിത്വം ഒ​ഴി​യു​ന്ന​വ​രെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​മാ​യി നി​ല​നി​ർ​ത്തും.

അ​ഞ്ച് ലീ​ഗ് മ​ന്ത്രി​മാ​രി​ൽ നാ​ലു​പേ​രും പാ​ർ​ട്ടി ഭാ​ര​വാ​ഹി​കളാണ്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ഇ​ള​വ് ന​ൽ​കു​മെ​ങ്കി​ലും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​നും കെ.​എം. ഷാ​ജി​യും എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യ വി.​ഇ. അ​ബ്ദു​ൽ​ഗ​ഫൂ​റും പ​ദ​വി​ ഒ​ഴി​യേ​ണ്ടി വ​രും.

എം.​എ​ൽ.​എ​മാ​രി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, ജി​ല്ല ഭാ​ര​വ​ഹി​ക​ളാ​യ ക​ല്ല​ട്ര മാ​ഹി​ൻ, എം.​എ. റ​സാ​ഖ്, എ​സ്.​ടി.​യു ദേ​ശീ​യ പ്ര​സി​ഡ​ന്റ് എം. ​റ​ഹ്മ​ത്തു​ല്ല, ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കു​റു​ക്കോ​ളി മൊ​യ്തീ​ൻ എ​ന്നി​വ​രും ഒ​ഴി​യും.

യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഫി​റോ​സ്, ടി.​പി. അ​ഷ്‌​റ​ഫ​ലി, ഫാ​ത്തി​മ ത​ഹ്‍ലി​യ തു​ട​ങ്ങി​യ​വ​രും മാ​റും. മ​ന്ത്രി​മാ​രു​ടെ പേ​ഴ്‌​സ​ന​ൽ സ്റ്റാ​ഫി​ൽ നി​യ​മ​നം നേ​ടി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ പ​ദ​വി​ക​ൾ ല​ഭി​ച്ച​വ​ർ​ക്കും സം​ഘ​ട​ന സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​യേ​ണ്ടി വ​രാം. ഒ​രാ​ള്‍ക്ക് ഒ​രു പ​ദ​വി നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി നേ​ര​ത്തേ​ സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി​യി​രു​ന്നു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അ​ധ്യ​ക്ഷ​രും ഉ​പാ​ധ്യ​ക്ഷ​രും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രു​മാ​കു​ന്ന​വ​ര്‍ക്ക​ട​ക്കം ഒ​റ്റ​പ്പ​ദ​വി നി​ർ​ദേ​ശം ബാ​ധ​ക​മാ​ക്കി​യി​രു​ന്നു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് കഴിഞ്ഞ ദിവസം പദവി ഒഴി‍ഞ്ഞിരുന്നു. സംസ്ഥാന ഭാരവാഹിത്വം ഒഴിയുന്ന മുതിർന്ന നേതാക്കൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗങ്ങളായി തുടരും.

Tags:    
News Summary - മുസ്‍ലിം ലീഗിൽ ഒറ്റപ്പദവി കർശനമാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.