ഉ​രു​ൾ​ദു​ര​ന്ത​ത്തി​നി​ര​യാ​യ കു​ട്ടി​ക​ൾ​ക്കാ​യി ശി​ശു സം​ര​ക്ഷ​ണ വ​കു​പ്പ് ഒ​രു​ക്കി​യ ‘കു​ട്ടി​യി​ടം’ ക്യാ​മ്പി​ൽ​നി​ന്ന്

നോ​വോ​ർ​മ​ക​ളേ ഇരുളിൽ മായൂ; അ​വ​ർ സു​ഖ​മാ​യി​രി​ക്കു​ന്നു

മു​ണ്ട​ക്കൈ (വ​യ​നാ​ട്): ഉ​രു​ളി​ന്റെ ഭീ​ക​ര​മാ​യ ഓ​ർ​മ​ക​ൾ​ക്കു​മേ​ൽ മ​റ​വി​യു​ടെ ക​മ്പ​ളം പു​ത​ക്കു​ക​യാ​ണ് നാ​ട്. 298 പേ​രെ എ​ന്ന​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​ക്കി​യ മു​ണ്ട​ക്കൈ ഉ​രു​ൾ​ദു​ര​ന്ത​ത്തി​ന് ഇ​ന്ന് ര​ണ്ടാ​ണ്ട്. 2024 ജൂ​ലൈ 30ന് ​പു​ഞ്ചി​രി​മ​ട്ടം മ​ല​യു​ടെ ഉ​ച്ചി​യി​ൽ​നി​ന്ന​ട​ർ​ന്നു​വ​ന്ന ഉ​രു​ൾ ഇ​ല്ലാ​താ​ക്കി​യ​വ​രി​ൽ ഈ ​കു​ഞ്ഞു​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ഈ ​കു​ട്ടി​ക​ളെ​ല്ലാം ഉ​റ്റ ബ​ന്ധു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ൽ സു​ഖ​മാ​യി​രി​ക്കു​ന്നു.

ദു​ര​ന്ത​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യും മ​ര​ണ​പ്പെ​ട്ടു​വെ​ന്ന​ത് ഇ​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വീ​ട് ഒ​ഴു​കി​പ്പോ​യെ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞ​ത്. ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം അ​യ​ൽ​വീ​ട്ടു​കാ​ർ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും. കു​ട്ടി​ക​ൾ ഇ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ കാ​​ര്യം അ​റി​യി​ച്ച​ത്. അ​പ്പോ​ഴേ​ക്കും അ​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ട്ട് കു​ട്ടി​ത്ത​ത്തി​ന്റെ സ​ന്തോ​ഷ​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ദു​ര​ന്ത​ത്തി​ൽ മാ​താ​വി​നെ​യും പി​താ​വി​നെ​യും ന​ഷ്ട​പ്പെ​ട്ട​ത് ഏ​ഴ് കു​ട്ടി​ക​ൾ​ക്കാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​ർ​ക്ക് 18 വ​യ​സ്സ് ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള​വ​ർ കി​ൻ​ഷി​പ് ഫോ​സ്റ്റ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​ക​ളെ ഉ​റ്റ​ബ​ന്ധു​ക്ക​ൾ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ന്ന രീ​തി​യാ​ണി​ത്. എ​ല്ലാ​വ​രും സ്കൂ​ളി​ൽ പോ​കു​ന്നു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ മൂ​ന്നു​പേ​രി​ൽ ഒ​രാ​ൾ ബി​രു​ദ​ത്തി​നും ര​ണ്ടു​പേ​ർ പ്ല​സ്ടു​വി​നും പ​ഠി​ക്കു​ന്നു. ര​ക്ഷി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​കെ കു​ട്ടി​ക​ൾ 21 ആ​ണ്. ഇ​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ഠ​ന സ​ഹാ​യ​ത്തു​ക​യാ​യ 2.1 കോ​ടി രൂ​പ​യി​ൽ 1.60 കോ​ടി വ​യ​നാ​ട് ജി​ല്ല ക​ല​ക്ട​റു​ടെ പേ​രി​ല്‍ ട്ര​ഷ​റി​യി​ല്‍ സ്ഥി​ര​നി​ക്ഷേ​പം ന​ട​ത്തി. 11 കു​ട്ടി​ക​ൾ​ക്ക് പി​താ​വും മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് മാ​താ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്.

ക​ൽ​പ​റ്റ​യി​ലെ ടൗ​ൺ​ഷി​പ്പി​ൽ കു​ട്ടി​ക​ൾ​ക്ക് പു​തി​യ വീ​ടു​ക​ളു​ണ്ട്. മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 10 ല​ക്ഷ​വും ആ​രെ​ങ്കി​ലും ഒ​രാ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി. എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ടെ​ന്നും എ​ല്ലാ​വ​രും ദു​ര​ന്ത​ഓ​ർ​മ​ക​ളി​ൽ നി​ന്ന് മോ​ചി​ത​രാ​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ കാ​ർ​ത്തി​ക അ​ന്ന തോ​മ​സ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

Tags:    
News Summary - അ​വ​ർ സു​ഖ​മാ​യി​രി​ക്കു​ന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.