പൊതുമേഖല സ്ഥാ​പ​ന​ങ്ങ​ളു​ടെ തലപ്പത്ത് നിയമനം തകൃതി

മ​ല​പ്പു​റം: ​​യു.​ഡി.​എ​ഫ് തീ​രു​മാ​ന​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് നി​യ​മ​നം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന ലോ​ബി​ക​ളാ​ണ് നി​യ​മ​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​താ​ണ്ടെ​ല്ലാ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും എം.​ഡി​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ ആ​യി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് എം.​ഡി​മാ​ർ ആ​യ​വ​രെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​റ്റി​നി​യ​മി​ച്ചും അ​ധി​ക​ച്ചു​മ​ത​ല ന​ൽ​കി​യും നി​ല​നി​ർ​ത്തു​ക​യാ​ണ്.

വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​ഴ് സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്ലു​ക​ളു​ടെ അ​പെ​ക്സ് ബോ​ർ​ഡാ​യ ടെ​ക്സ് ഫെ​ഡ് എം.​ഡി എ​ബി തോ​മ​സി​നാ​ണ് കു​റ്റി​പ്പു​റം മാ​ൽ​കോ​ടെ​ക്സ് എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച​യാ​ണ് ഇ​റ​ങ്ങി​യ​ത്. തൃ​ശൂ​ർ സ​ഹ​ക​ര​ണ മി​ൽ, കോ​ട്ട​യം പ്രി​യ​ദ​ർ​ശ​നി സ​ഹ​ക​ര​ണ മി​ൽ എ​ന്നി​വ​യു​ടെ എം.​ഡി​യു​ടെ അ​ധി​ക ചു​മ​ത​ല​യി​ലും ഇ​ട​തു​പ​ക്ഷ യൂ​നി​യ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യ ഇ​ദ്ദേ​ഹം തു​ട​രു​ന്നു​ണ്ട്. പൊ​തു​മേ​ഖ​ല എം.​ഡി​മാ​രു​ടെ നി​യ​മ​ന​ത്തി​ൽ യു.​ഡി.​എ​ഫ് താ​ൽ​പ​ര്യം പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ന്ന​തെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ൽ വ്യാ​ഴാ​ഴ്ച ചേ​രു​ന്ന യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന ച​ർ​ച്ച ബോ​ർ​ഡു​ക​ളു​ടെ​യും കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പു​നഃ​സം​ഘ​ട​ന​യാ​ണ്. വി​വി​ധ ഘ​ട​ക​ക​ക്ഷി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ച അ​വ​കാ​ശ​വാ​ദ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് പ​ദ​വി പ​ങ്കു​വെ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കാ​നി​രി​​ക്കെ​യാ​ണ് വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​പ്പ​ത്ത് നി​യ​മ​നം ന​ട​ന്നു​വ​രു​ന്ന​ത്.

Tags:    
News Summary - പൊതുമേഖല സ്ഥാ​പ​ന​ങ്ങ​ളു​ടെ തലപ്പത്ത് നിയമനം തകൃതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.