വി. മുരളീധരൻ എം.എൽ.എ

തുലാഭാരത്തിനിടെ ത്രാസിന്റെ കയർ പൊട്ടി; വി. മുരളീധരൻ എം.എൽ.എക്ക് പരിക്ക്

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസിന്റെ കയർ പൊട്ടിവീണ് എം.എൽ.എ വി. മുരളീധരന് പരിക്ക്. എം.എൽ.എയുടെ വലതുകാലിന് പരിക്കേറ്റതായാണ് വിവരം. വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിൽ തുലാഭാരച്ചടങ്ങിനിടയിലാണ് ത്രാസ് പൊട്ടി വീണത്. അപകടത്തെത്തുടർന്ന് അദ്ദേഹത്തെ ആനയറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ശേഷം, ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കാലിനു പൊട്ടലുകൾ ഇല്ലെന്നും ചതവുമാത്രമാണുണ്ടായതെന്നും മനസ്സിലായി. ചികിത്സക്കുശേഷം വി. മുരളീധരൻ വീട്ടിലേക്കു മടങ്ങി.

ഇന്നലെ (ബുധനാഴ്ച) രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവിക്കു മുന്നിൽ കപ്പപ്പഴം ഉപയോഗിച്ച് നടത്തിയ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയർപൊട്ടിയത്. തുടർന്ന്, ത്രാസ് താഴേക്ക് പതിച്ച് എം.എൽ.എയുടെ വലതുകാലിൽ സാരമായ ചതവേൽക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന് മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ലെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - തുലാഭാരത്തിനിടെ ത്രാസിന്റെ കയർ പൊട്ടി; വി. മുരളീധരൻ എം.എൽ.എക്ക് പരിക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.