ബാർ കോഴക്കേസിൽ സ്​പെഷ്യൽ പ്രൊസിക്യൂട്ടർഅറിയാതെ സത്യവാങ്​മൂലം

തിരുവനന്തപുരം: കെ. എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയാതെ വിജിലന്‍സി​​െൻറ സത്യവാങ്മൂലം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രോസിക്യൂട്ടറെ മറികടന്ന് വിജിലന്‍സ് ഹൈകോടതിയില്‍ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് രണ്ടാം സത്യവാങ്മൂലം ഹൈകോടതിയില്‍ സമര്‍പ്പിച്ചത്. സത്യവാങ്മൂലം സമർപ്പിച്ചതിനെകുറിച്ച്​ അറിയില്ലെന്ന്​​ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന് വേണ്ടി രണ്ട് സത്യവാങ്മൂലം കോടതിയില്‍ എത്തിയെന്ന  സാഹചര്യമാണ് ഇതോടെ ഉടലെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് നേരിട്ട് സത്യവാങ്മൂലം വാങ്ങി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മറികടന്ന് ഹൈകോടതിയില്‍ സമര്‍പ്പിക്കുകയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടര്‍ ചെയ്​തത്​.

Tags:    
News Summary - bar scam: affidavict submitted by vigilance not aware of procecuter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.