Posted On
date_range Updated On
date_range ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്‍റെ രണ്ട് ജാമ്യ ഹരജികൾ 11ലേക്ക് മാറ്റി
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു രണ്ട് കേസുകളിൽ നൽകിയ ജാമ്യഹരജി ഹൈകോടതി 11ന് പരിഗണിക്കാൻ മാറ്റി. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികൾ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയാണ് മുരാരി ബാബു.
രണ്ട് കേസുകളിലും പ്രത്യേകം ജാമ്യ ഹരജിയാണ് നൽകിയിരിക്കുന്നത്. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നും ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നുമാണ് ഹരജിയിലെ വാദം.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയുടെ അനുമതി തേടിയ ശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോർഡിന് ശിപാർശ നൽകിയെന്നാണ് ഹരജിക്കാരനെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.