തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘സി.എം വിത്ത് മീ’ കോൾ സെന്‍ററിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ വെൺമണി സ്വദേശി അർജുൻ ജി. കുമാറിനെയാണ് (34) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുജനങ്ങൾക്ക് പരാതികൾ ഉന്നയിച്ച് പരിഹാരം കാണാൻ ആരംഭിച്ച പദ്ധതിയാണ് സി.എം വിത്ത് മീ. ഇതിന്റെ ടോൾഫ്രീ നമ്പറിലേക്ക് നിരന്തരമായി വിളിച്ച് വനിതാ ജീവനക്കാരോട് പ്രതി അശ്ലീലം പറയുകയായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി.
പൊലീസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാൽ അതിന് താഴെ മോശമായി കമന്റ് ചെയ്യുന്നതും ആ സ്റ്റേഷനിലെ എസ്.എച്ച്.ഒയെ വിളിച്ച് അസഭ്യം പറയുന്നതും ഇയാളുടെ പതിവാണെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.