പ്രതീകാത്മക ചിത്രം

നിയമസഭ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ ആകെ 9,77,921 വോട്ടര്‍മാര്‍

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,77,921. സ്ത്രീകള്‍ 5,09,792, പുരുഷന്‍മാര്‍ 4,68,124, ട്രാന്‍സ്ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,14,575 പേര്‍. കുറവ് റാന്നി, 1,75,565. അടൂര്‍, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. പ്രവാസി വോട്ടര്‍മാരുടെ എണ്ണം ജില്ലയില്‍ ആകെ 3,917. ആറന്മുള 1,013, തിരുവല്ല 962, അടൂര്‍ 821, കോന്നി 557, റാന്നി 564.

ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍: തിരുവല്ല - സുമിത് കുമാര്‍ താക്കൂര്‍, തിരുവല്ല സബ് കലക്ടര്‍- 9447114902, റാന്നി - റോസ്‌ന ഹൈദ്രോസ്, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ - 9495444735, ആറന്മുള- കെ.എസ് അനില്‍കുമാര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ - 8547025685, കോന്നി - ഡി.സി ദിലീപ് കുമാര്‍, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ - 9447773695, അടൂര്‍- എം. ബിപിന്‍ കുമാര്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍- 9447799827.

എൽ.ഡി.എഫ് സ്ഥാ​നാ​ർ​ഥി​ക​ൾ

അ​ടൂ​ർ മ​ണ്ഡ​ലം

പ്രി​ജി ക​ണ്ണ​ൻ

എ.​ഐ.​വൈ.​എ​ഫ് കൊ​ല്ലം ജി​ല്ല എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ താ​മ​സം. 2020-25 കാ​ല​യ​ള​വി​ൽ കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​മ്പ​ന ഡി​വി​ഷ​ൻ അം​ഗ​മാ​യി​രു​ന്നു. എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ചു. എ.​ഐ.​എ​സ്‌.​എ​ഫ് സം​സ്‌​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്റാ​യി​രു​ന്നു. നി​ല​വി​ൽ കൊ​ല്ലം നെ​ടു​വ​ത്തൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രീ​പ്ര വാ​ർ​ഡി​ൽ മ​ൽ​സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. കൊ​ല്ലം എ​സ്.​എ​ൻ വ​നി​ത കോ​ള​ജി​ൽ​നി​ന്ന്​ ബി​രു​ദ​വും കൊ​ല്ലം എ​സ്‌.​എ​ൻ കോ​ള​ജി​ൽ നി​ന്ന്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും പ​ത്ത​നാ​പു​രം മൗ​ണ്ട് താ​ബൂ​ർ ട്രെ​യി​നി​ങ് കോ​ള​ജി​ൽ നി​ന്ന്​ ബി​എ​ഡും നേ​ടി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ്: എ.​ഐ.​വൈ.​എ​ഫ് സം​സ്‌​ഥാ​ന ക​മ്മി​റ്റി അം​ഗം യു. ​ക​ണ്ണ​ൻ.

തി​രു​വ​ല്ല

മാ​ത്യു ടി.​ തോ​മ​സ്

ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്‌​റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്. നി​ല​വി​ൽ തി​രു​വ​ല്ല എം.​എ​ൽ.​എ. തി​രു​വ​ല്ല​യി​ൽ താ​മ​സം. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മ​ന്ത്രി സ​ഭ​യി​ൽ ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്നു. 2009 ൽ ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യ ര​ണ്ട​ര വ​ർ​ഷ​ക്കാ​ലം ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി​യാ​യി​രു​ന്നു. 1987, 2006, 2011, 2016, 2021 കാ​ല​യ​ള​വി​ൽ തി​രു​വ​ല്ല​യി​ൽ​നി​ന്ന്​ എം.​എ​ൽ.​എ​യാ​യി. വി​ദ്യാ​ർ​ഥി ജ​ന​ത​യി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം. വി​ദ്യാ​ർ​ഥി ജ​ന​ത​യു​ടെ​യും യു​വ​ജ​ന​ത​യു​ടെ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. അ​ഭി​ഭാ​ഷ​ക​നാ​ണ്. ഭാ​ര്യ: ചെ​ങ്ങ​ന്നൂ​ർ ക്രി​സ്‌​ത്യ​ൻ കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ച്ചാ​മ്മ അ​ല​ക്സ്. മ​ക്ക​ൾ: അ​ച്ചു അ​ന്ന മാ​ത്യു, അ​മ്മു ത​ങ്കം മാ​ത്യു.

കോ​ന്നി

കെ.​യു. ജ​നീ​ഷ് കു​മാ​ർ

സി.​പി.​എം പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യം​ഗ​മാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ നി​ല​വി​ൽ കോ​ന്നി എം.​എ​ൽ.​എ​യാ​ണ്. സീ​ത​ത്തോ​ട് സ്വ​ദേ​ശി. 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യം. സീ​ത​ത്തോ​ട് കെ.​ആ​ർ.​പി.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ എ​സ്.​എ​ഫ്.​ഐ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യാ​ണു രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മി​ടു​ന്ന​ത്. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. എം.​ജി സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. ഭാ​ര്യ: അ​നു​മോ​ൾ. മ​ക്ക​ൾ: നൃ​പ​ൻ കെ. ​ജ​നീ​ഷ്, ആ​സി​ഫ അ​നു ജ​നീ​ഷ്.

റാ​ന്നി

പ്ര​മോ​ദ് നാ​രാ​യ​ൺ

കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​ണ്. നി​ല​വി​ൽ റാ​ന്നി എം.​എ​ൽ.​എ. ഇ​തു ര​ണ്ടാം മ​ത്സ​രം. നൂ​റ​നാ​ട് മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ഇ​പ്പോ​ൾ റാ​ന്നി ബ്ലോ​ക്കു​പ​ടി​യി​ൽ താ​മ​സം. എ​സ്.​എ​ഫ്.​ഐ​യി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സെ​ന​റ്റ്, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യി​രു​ന്നു. 21-ാം വ​യ​സ്സി​ൽ ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി. മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള അം​ഗീ​കാ​രം സ്വ​ന്ത​മാ​ക്കി. പ​രി​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​ണ്. ഭാ​ര്യ: ജ്യോ​തി ബാ​ല​കൃ​ഷ്‌​ണ​ൻ. മ​ക്ക​ൾ: പ്ര​ണ​വ് നാ​രാ​യ​ൺ, പ്രാ​ർ​ഥ​ന നാ​രാ​യ​ൺ.

ആ​റ​ന്മു​ള

വീ​ണാ ജോ​ർ​ജ്

സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സ്ഥി​രം ക്ഷ​ണി​താ​വാ​യ വീ​ണാ ജോ​ർ​ജ് ആ​റ​ന്മു​ള എം.​എ​ൽ.​എ​യാ​ണ്. മൈ​ല​പ്ര സ്വ​ദേ​ശി​നി​യാ​ണ്. ഇ​പ്പോ​ൾ കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് താ​മ​സം. 2016ലും 2021​ലും ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ ആ​രോ​ഗ്യം, വ​നി​ത, ശി​ശു വി​ക​സ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​ണ്. പ്ര​മു​ഖ മ​ല​യാ​ള വാ​ർ​ത്താ ചാ​ന​ലു​ക​ളി​ൽ 16 വ​ർ​ഷ​ത്തോ​ളം ജോ​ലി ചെ​യ്‌​തു. പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​കു​ന്ന​തി​നു മു​മ്പ് പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഒ​രു വ​ർ​ഷം ഫി​സി​ക്‌​സ് അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്‌​തു. കൊ​ടു​മ​ൺ അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി ഡോ. ​ജോ​ർ​ജ് ജോ​സ​ഫാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​ന്ന, ജോ​സ​ഫ്.

Tags:    
News Summary - Assembly elections; Total 9,77,921 voters in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.