Posted On
date_range Updated On
date_range യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ; പത്തനംതിട്ട ജില്ല പഞ്ചായത്തഗത്തിന്റെ പരാതിയിലാണ് അറസ്റ്റ്
അടൂർ: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പത്തനംതിട്ട ജില്ല പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ. മഞ്ചേരി കൂമംകുളം തൃക്കലങ്ങോട് പുള്ളൂർ വീട്ടിൽ രാജൻ ജോസഫിനെയാണ് (48) ശനിയാഴ്ച രാത്രി കൊച്ചിയിൽനിന്ന് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2025 ഒക്ടോബറിൽ ശ്രീനാദേവിയെ കുറിച്ചുള്ള വിഡിയോകൾ രാജൻ ജോസഫ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അന്ന് അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് എഫ്.ഐ.ആർ ഇട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. 2026 ജൂണിലും സമാന രീതിയിൽ വിഡിയോ പോസ്റ്റ് ചെയ്തു. ഇതോടെയാണ് വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.