ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

ഗാന്ധിനഗർ: ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. ഓണംതുരുത്ത് നീണ്ടൂർ ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അനു എന്ന് വിളിക്കുന്ന ശരത്തിനെയാണ് (34) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ശരത്തും സുഹൃത്തും ചേർന്ന് കഴിഞ്ഞ മാസം മണിയോടെ കൈപ്പുഴ പള്ളിക്ക് സമീപമുള്ള റോഡിൽ വച്ച് ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളായ യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

ബൈക്കിൽ യാത്ര ചെയ്തു വന്ന സഹോദരങ്ങളെ തടഞ്ഞുനിർത്തി ഇവരോട് ബാറിൽ പോകുന്നതിന് ബൈക്ക് ആവശ്യപ്പെടുകയും ഇവർ ഇത് കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇരുവരും ചേർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒളിവിൽ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഈ കേസിലെ മറ്റൊരു പ്രതിയായ നീണ്ടൂർ സ്വദേശി ശിവസൈജുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള ശക്തമായ തിരച്ചിലിനൊടുവിലാണ് ശരത്തിനെ അന്വേഷണ സംഘം പിടികൂടുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഒ. ഷിജി കെ, എസ്.ഐ മനോജ് പി. പി, സി.പി.ഓ മാരായ പ്രേംകുമാർ, വിജയലാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.  

Tags:    
News Summary - Absconding suspect arrested in case of attempted murder of bikers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.