പാർട്ടിയുടേത് അന്തിമ തീരുമാനം; ശൈലജക്കായുള്ള സോഷ്യൽ മീഡിയ ചർച്ചകൾ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല -വിജയരാഘവന്‍

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്താനുള്ള തീരുമാനം പാർട്ടി ഗൗരവമായി ആലോചിച്ചെടുത്തതാണെന്നും അത് അന്തിമമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കെ.കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപെട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയുടേത് രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനമാണെന്നും വിജയരാഘവൻ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ കെ.കെ ശൈലജയെ തന്നെ ആരോ​ഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രം​ഗത്തുവരുന്നത്. അതിനിടെയാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.  

Tags:    
News Summary - KK Shailaja, A Vijayaraghavan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.