എം.ഇ.എസ് മെഡിക്കല്‍ കോളജ്: പ്രവേശ നടപടി റദ്ദാക്കിയെന്ന് മേല്‍നോട്ട സമിതി

കൊച്ചി: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലേക്ക് നടത്തിയ പ്രവേശ നടപടി റദ്ദാക്കിയതായി പ്രവേശ മേല്‍നോട്ട സമിതി ഹൈകോടതിയെ അറിയിച്ചു. ശരിയായ വിജ്ഞാപനത്തിന്‍െറ അടിസ്ഥാനത്തിലല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ളെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജയിംസ് അധ്യക്ഷനായ പ്രവേശ മേല്‍നോട്ട സമിതിയുടെ തീരുമാനം.
 ഡെന്‍റല്‍ കോളജിലേക്ക് എട്ടുപേരെ പ്രവേശിപ്പിച്ചത് നടപടിക്രമങ്ങളിലൂടെ അല്ലാത്തതിനാല്‍ അവരെയും ഒഴിവാക്കി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പുതിയ പ്രവേശം നടത്തണമെന്നും സമിതി ഉത്തരവിട്ടു. രണ്ട് അലോട്ട്മെന്‍റിലായി പ്രവേശം ലഭിച്ചവരുടെ വിവരങ്ങള്‍ ഹൈകോടതി നിര്‍ദേശപ്രകാരം കോളജില്‍നിന്ന് വാങ്ങി പരിശോധിച്ച ശേഷമാണ് ഉത്തരവ്.
പുതിയ അഡ്മിഷനായി 61 പേര്‍ക്ക് പ്രവേശം നല്‍കിയതിന്‍െറ രേഖകളാണ് സമിതിക്ക് മുമ്പാകെ മെഡിക്കല്‍ കോളജ് അധികൃതര്‍ സമര്‍പ്പിച്ചത്. എന്നാല്‍, സംസ്ഥാനവ്യാപകമായി മൂന്ന് പത്രങ്ങളില്‍ പ്രവേശം സംബന്ധിച്ച വിജ്ഞാപനം പരസ്യം ചെയ്യണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതായി സമിതി കണ്ടത്തെി. പത്രങ്ങളുടെ കോഴിക്കോട് എഡിഷനില്‍ പ്രാദേശികമായാണ് പരസ്യം വന്നത്. സംസ്ഥാനത്തിന് പുറത്തെ രണ്ട് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കണമെന്നിരിക്കെ കേരളത്തിന് പുറത്ത് പരസ്യം വന്നിട്ടില്ല. പുതിയ പ്രോസ്പെക്ടസിന്‍െറ അടിസ്ഥാനത്തില്‍ പ്രവേശം നടത്തണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഹയര്‍ കീം റാങ്ക് പട്ടികയില്‍നിന്ന് യോഗ്യരെ പ്രവേശിപ്പിക്കണമെന്ന നിര്‍ദേശവും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. 512 അപേക്ഷ ലഭിച്ചതായാണ് പറയുന്നത്. എന്നാല്‍, അപേക്ഷകളുടെ ക്രമം ശരിയായ രീതിയിലല്ല. സംസ്ഥാനതലത്തിലെ സാമുദായിക ക്വോട്ടയിലേക്ക് പ്രവേശം നടത്താനാണ് അനുമതിയുള്ളതെന്നിരിക്കെ മെഡിക്കല്‍ കോളജ് ജീവനക്കാരുടെ മക്കള്‍, എം.ഇ.എസ് അംഗങ്ങളുടെ മക്കള്‍ എന്ന തരത്തില്‍ വീതംവെച്ച് പ്രവേശിപ്പിച്ച നടപടി നിയമപരമല്ളെന്നും  കണ്ടത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.