കല്‍പറ്റ: ‘ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും’ എന്ന സിനിമാ നടന്‍ മമ്മൂട്ടിയുടെ പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടര്‍ന്ന് പരസ്യം നല്‍കിയ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി. മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.