ആൺകുട്ടികളോടൊപ്പം നീന്തില്ലെന്ന കാരണത്താൽ മുസ്​ലിം ​പെൺകുട്ടികളുടെ പൗരത്വ അപേക്ഷ നിഷേധിച്ചു

ബേൺ: ആൺകുട്ടികളുമൊത്ത്​ നീന്തൽ പരീശീലനം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന്​ മുസ്​ലിം ​പെൺകുട്ടികളുടെ  പൗരത്വ അപേക്ഷ സ്വിറ്റ്​സർലൻറ്​ അധികൃതർ നിരാകരിച്ചു. സ്​കൂൾ സിലബസ്​ അനുസരിച്ചില്ലെന്ന കാരണമുയർത്തിയാണ്​ 12 ഉും 14 ഉും വയസുള്ള പെ​ൺകുട്ടികളുടെ ​പാസ്​പോർട്ടിനായുള്ള അപേക്ഷ നിരാകരിക്കപ്പെട്ടത്​. മതവിശ്വാസത്തി​െൻറ പേരിലാണ്​ പെൺകുട്ടികൾ ആൺ കുട്ടികളുമൊത്ത്​ പരീശീലനം നടത്താൻ വിസമ്മതിച്ചത്​.

സമാനമായ മറ്റൊരു സംഭവത്തിൽ സ്വിറ്റ്​സർലൻറിലെ അൽസ്​റ്റേറ്റണിൽ ആൺകുട്ടികളുമൊത്ത്​ നീന്തൽ പരിശീലിക്കാൻ തയ്യാറാവാത്ത പെൺകുട്ടികളുടെ പിതാവിന്​ ജില്ലാ കോടതി മൂന്ന്​ ലക്ഷത്തോളം രൂപ പിഴ ചുമത്തി. ത​െൻറ രണ്ട്​ പെ​ൺമക്കൾക്ക്​ തലമറക്കാനുള്ള അവകാശം നേടിയെടുക്കാൻ ഇതേ പിതാവിന്​ രാജ്യ​െത്ത പരമോന്നത കോടതി വരെ പോകേണ്ടി വന്നിട്ടുണ്ട്​.

എന്നാൽ  ​​​രാജ്യത്തെ നടപടി ക്രമങ്ങളും നിയമങ്ങളും അനുസരിക്കാത്തവർക്ക്​  പൗരത്വം നൽകാനാവില്ലെന്നാണ്​ സ്വിറ്റ്​സർലൻറ്​ പൗരത്വ വകുപ്പ്​ പ്രസിഡൻറ്​ ​സ്​റ്റെഫൻ ​വെർലെയുടെ നിലപാട്.​

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.