യുവതിയെ കാണാതായ കേസിൽ പൊലീസിന്റെ പീഡനം ഭയന്ന് ജീവനൊടുക്കി യുവാവ്; കാണാതായ യുവതി മറ്റൊരാളെ വിവാഹം ചെയ്തതായി പിന്നീട് കണ്ടെത്തി

ഗുരുഗ്രാം: ഒരു കിഡ്നാപ്പിങ് കേസന്വേഷണം അവസാനിച്ചത് നിഷ്കളങ്കനായ യുവാവിന്റെ മരണത്തിൽ. 20കാരിയുടെ തിരോധാനത്തിൽ അന്വേഷണം നേരിട്ട യുവാവ് പൊലീസ് പീഡനം ഭയന്ന് മെയ് ഏഴിന് ജീവനൊടുക്കുകയായിരുന്നു. യുവതി മറ്റൊരാളെ വിവാഹം ചെയ്തതായി പിന്നീട് കണ്ടെത്തി. ഗുരുഗ്രാമിലെ ഒരു സി.എൻ.ജി പമ്പിലെ ജീവനക്കാരനായ അർജുൻ സിങിനാണ് ജീവൻ നഷ്ടമായത്.

ദിലാവാരി ദേവി കോളേജിലെ ബി.എ. വിദ്യാർഥിനിയായ കുംകും ദേവിയെയാണ് മെയ് 2ന് കാണാാതായതായി വീട്ടുകാർ പരാതി നൽകിയത്. പരാതിയെതുടർന്ന് പൊലീസ് നിരന്തരം യുവാവിൻറെ വീട്ടിൽ പരിശോധന നടത്തുകയും വീട്ടു സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

പൊലീസ് തന്നെ മർദിക്കുമെന്ന ഭയംകൊണ്ടാണ് അർജുൻ ആത്മഹത്യ ചെയ്തതെന്ന് സഹോദരി പറഞ്ഞു. യുവാവിന്റെ മരണ ശേഷമാണ് കാണാതായ യുവതിയെ മോഹിത് എന്നയാളുമായി വിവാഹം ചെയ്ത നിലയിൽ കണ്ടെത്തിയത്. അർജുന്റെ പിതാവ് യുവതിയുടെ കുടുംബത്തിനെതിരെ കൊലപാതക കുറ്റം ആരോപിച്ച് കേസ് കൊടുത്തിരിക്കുകയാണ്.

Tags:    
News Summary - youth dies by fearing police torture in kidnapping case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.