37 പേർക്ക് യാത്രയയപ്പ് നൽകി രാജ്യസഭ

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ​ത്തി​ൽ പൂ​ർ​ണ വി​രാ​മ​മി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ 37 അം​ഗ​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ന്തോ​ഷ​ക​ര​വും പ്ര​യാ​സ​ക​ര​വു​മാ​യ നി​മി​ഷ​ങ്ങ​ൾ​ക്കൊ​പ്പം എ​ല്ലാ അം​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ർ​ഥ​വ​ത്താ​യ സം​വാ​ദ​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ​ക്കും സ​ഭ സാ​ക്ഷ്യം വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​രി​ക്ക​ലും പൊ​തു​ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നി​ല്ലെ​ന്നും പാ​ർ​ല​മെ​ന്റ​റി കാ​ലാ​വ​ധി​ക്ക​പ്പു​റം രാ​ജ്യ​സേ​വ​നം തു​ട​രു​ന്ന​തി​ന് ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യം ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സി.​പി.​ഐ എം.​പി പി. ​സ​​ന്തോ​ഷ് കു​മാ​ർ വി​ര​മി​ക്കു​ന്ന എം.​പി​മാ​ർ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള പോ​രാ​ട്ടം തു​ട​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു. വി​ര​മി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് മാ​ന്യ​വും ന്യാ​യ​യു​ക്ത​വു​മാ​യ പെ​ൻ​ഷ​ൻ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ലീ​ഗ് അം​ഗം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് സ​ഭാ അ​ധ്യ​ക്ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ.​സി.​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ,​ കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ, ഫൗ​സി​യ ഖാ​ൻ, പ്രി​യ​ങ്ക ച​തു​ർ​വേ​ദി തു​ട​ങ്ങി മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്ന് ഏ​ഴു​പേ​രും തി​രു​ച്ചി ശി​വ, ആ​ർ. ഇ​ള​ങ്കോ, എം. ​ത​മ്പി ദു​രൈ തു​ട​ങ്ങി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ആ​റു​​പേ​രും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഹ​രി​വം​ശ് അ​ട​ക്കം ബി​ഹാ​റി​ൽ നി​ന്ന് അ​ഞ്ചും ബം​ഗാ​ളി​ൽ നി​ന്ന് സാ​കേ​ത് ഗോ​ഖ​ലെ, മൗ​സം നൂ​ർ അ​ട​ക്കം അ​ഞ്ചും തെ​ല​ങ്കാ​ന, ഒ​ഡി​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് നാ​ലു​പേ​ർ വീ​ത​വും അ​സ​മി​ൽ​നി​ന്ന് മൂ​ന്നും ഛത്തി​സ്ഗ​ഢി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ നി​ന്നും ര​ണ്ടു​പേ​ർ വീ​ത​വു​മാ​ണ് വി​ര​മി​ച്ച​ത്.

Tags:    
News Summary - Rajya Sabha bids farewell to retiring members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.