കൊൽക്കത്ത: തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വീണ്ടും മുതിർന്ന ഉദ്യോഗസ്ഥരുടെ ഇളക്കിപ്രതിഷ്ഠ. 13 ഐ.എ.എസ് ഉദ്യോഗസ്ഥരെ ജില്ല മജിസ്ട്രേറ്റ്- ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരായും അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി (ഡി.ഐ.ജി) നിയമിച്ചു.
ജിതിൻ യാദവ് (കൂച്ച് ബെഹാർ), സന്ദീപ് ഘോഷ് (ജൽപൈഗുരി), വിവേക് കുമാർ (ഉത്തർ ദിനാജ്പൂർ), രാജൻവീർ സിങ് കപൂർ (മാൽഡ), ആർ. അർജുൻ (മുർഷിദാബാദ്) എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ജില്ല മജിസ്ട്രേറ്റ്- ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരായി നിയമിച്ചു.
സ്മിത പാണ്ഡെയെ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്റെ മുനിസിപ്പൽ കമീഷണറായും കൊൽക്കത്ത നോർത്തിന്റെ തെരഞ്ഞെടുപ്പ് ഓഫിസറായും നിയമിച്ചു. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളിലായി നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.