ചെന്നൈ: ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യകക്ഷിയായ സി.പി.ഐക്ക് അഞ്ച് സീറ്റുകൾ അനുവദിച്ചു. ബുധനാഴ്ച ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സി.പി.ഐ സംസ്ഥാന സെക്രട്ടറി എം.വീരപാണ്ഡ്യനും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. 2021ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐക്കും സി.പി.എമ്മിനും ആറ് സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്.
അന്ന് സി.പി.ഐക്ക് രണ്ടിടത്തായിരുന്നു വിജയം.പ്രേമലത വിജയ്കാന്തിന്റെ ഡി.എം.ഡി.കെ, കമൽഹാസന്റെ മക്കൾ നീതിമയ്യം തുടങ്ങിയ കക്ഷികൾ പുതുതായി ഡി.എം.കെ സഖ്യത്തിൽ ചേർന്ന സാഹചര്യത്തിലാണ് മറ്റു സഖ്യകക്ഷികൾക്ക് സീറ്റു കുറഞ്ഞത്. വിജയ് യുടെ ടി.വി.കെയും ബി.ജെ.പിയും ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളി കണക്കിലെടുത്താണ് ധാരണക്ക് വഴങ്ങിയതെന്ന് എം.വീരപാണ്ഡ്യൻ അറിയിച്ചു. സി.പി.എമ്മിനും അഞ്ച് സീറ്റുകളേ ഉണ്ടാകൂ എന്ന വിവരം ഡി.എം.കെ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി വഴങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് മൂന്നുവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.