ചണ്ഡിഗഢ്: 2018ൽ കഠ് വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷ താൽക്കാലികമായി റദ്ദാക്കണമെന്ന മുഖ്യ സൂത്രധാരനും ക്ഷേത്രനടത്തിപ്പുകാരനുമായിരുന്ന സഞ്ജി റാമിന്റെ ഹരജി തള്ളി പഞ്ചാബ്, ഹരിയാന ഹൈകോടതി. ഈ മാസം ആറിനാണ് സഞ്ജി റാമിന്റെ ഹരജിയിൽ ജസ്റ്റിസുമാരായ ഗുർവീന്ദർ സിങ് ഗിൽ, രമേശ് കുമാരി എന്നിവരടങ്ങിയ പഞ്ചാബ്, ഹരിയാന ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് പേജുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ശിക്ഷ താൽക്കാലികമായി നിർത്തിവെക്കാൻ അർഹതയുള്ള കേസല്ല ഇതെന്ന് കോടതി പറഞ്ഞു. ഇയാളുടെ അപ്പീൽ സെപ്റ്റംബറിൽ അന്തിമ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യാൻ കോടതി രജിസ്ട്രിയോട് നിർദേശിച്ചു.
2018 ജനുവരിയിൽ കുറ്റകൃത്യം നടന്ന ദേവസ്ഥാനം (ക്ഷേത്രം) പരിപാലകനായിരുന്ന റാമിന് പത്താൻകോട്ടിലെ ഒരു സെഷൻസ് കോടതിയായിരുന്നു ജീവപര്യന്തം തടവ് വിധിച്ചത്. അദ്ദേഹത്തിന്റെ അനന്തരവൻ പർവേഷ് കുമാറിനും പ്രത്യേക പൊലീസ് ഓഫിസർ ദീപക് ഖജൂരിയക്കും ജീവപര്യന്തം തടവ് വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.