ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന അഗ്നി രക്ഷാ സേന
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ഒമ്പതുപേർക്ക് ദാരുണാന്ത്യം. ഗുരുതര പരിക്കുകളോടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പേർക്കും പൊള്ളലേറ്റു.
ബുധനാഴ്ച രാവിലെ സൗത്ത് വെസ്റ്റ് ഡൽഹിയിലെ പാലത്താണ് ബഹുനില കെട്ടിടത്തിൽ വൻ അഗ്നിബാധ ഉണ്ടായത്. കെട്ടിടത്തിന്റെ ബേസ്മെന്റിലും ഒന്നാം നിലയിലുമായി തുണിത്തരങ്ങളും സൗന്ദര്യ വർധക വസ്തുക്കളും വിൽക്കുന്ന കടയും മുകൾ നിലകളിൽ കടയുടമസ്ഥൻ രാജേന്ദർ കാശ്യപിന്റെ കുടുംബവുമാണ് താമസിച്ചിരുന്നത്.
ഇദ്ദേഹത്തിന്റെ കുടുംബവും ബന്ധുക്കളുമാണ് മരിച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് അരലക്ഷം വീതവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.