ലക്നോ: ഉത്തർ പ്രദേശിലെ ഖൊരക്പൂർ എയർഫോഴസ്സ്റ്റേഷനിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന എയർപോർട്ട് െടർമിനലിന് മഹായോഗി ഖൊരക്നാഥ്ജി എന്ന് പേരിടാൻ മന്ത്രി സഭായോഗം തീരുമാനിച്ചതായി യു.പി ആരോഗ്യമന്ത്രി സിദ്ധാർഥ്നാഥ് സിങ്ങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഥ് മൊണാസ്റ്റിക് മൂവ്മെൻറിെൻറ സ്ഥാപകനാണ് മഹായോഗി ഖൊരക് നാഥ്. െഖാരക് നാഥ് മഠത്തിെല പ്രധാന പുരോഹിതനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഗ്ര എയർപോർട്ടിെൻറ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എന്ന് മാറ്റുന്നതിനും മന്ത്രി സഭ യോഗത്തിൽ തീരുമാനമായതായി മന്ത്രി അറിയിച്ചു.
യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ 30 ദിവസം തികക്കുന്ന അവസരത്തിലാണ് എയർപോർട്ടിെൻറ പേരുമാറ്റം. വിജയ രാജ സിന്ധ്യയെ കുറിച്ചുള്ള സിനിമയെ വിനോദ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നും സംസ്ഥാനത്ത് 20 പുതിയ കാർഷിക കോളജുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.