യു.പിയിലെ ഗോശാലകൾ മികവുറ്റതാക്കും; കാലിത്തീറ്റക്ക് ദിവസവും 30 രൂപ

ലക്നോ: അലഞ്ഞുനടക്കുന്ന കാലികളെ എന്തു ചെയ്യണമെന്നാലോചിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചു. ഗോ സേവാ ആയോഗ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുമായി ലോക് ഭവനിലായിരുന്നു ചർച്ച.

എല്ലാ ഗോ ശാലകളും കൂടുതൽ മികവുറ്റതാക്കാൻ യോഗത്തിൽ നിർദേശം നൽകി. കൃത്യമായ ഇടവേളകളിൽ ജില്ലകളിലെ ഗോ ശാലകളിൽ സന്ദർശനം നടത്തി നിർമാണവും അറ്റകുറ്റപ്പണിയും നിരീക്ഷിക്കാൻ ഗോ സേവാ ആയോഗ് ചെയർമാനോടും അംഗങ്ങളോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജില്ല മജിസ്ട്രേറ്റും ചീഫ് വെറ്ററിനറി ഓഫീസറും സംഘത്തോടൊപ്പം ഉണ്ടായിരിക്കണം. ഈ സംഘത്തിനാകും പശുക്കളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള ചുമതലയും.

പശുക്കളെ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത ഉടമക്ക് കാലിത്തീറ്റ വാങ്ങാൻ ദിവസവും 30 രൂപ നൽകും. ഇതിനുള്ള പണം ഗോ സേവാ ആയോഗിന്‍റെ അക്കൗണ്ടിലേക്ക് മൃഗ സംരക്ഷണ വകുപ്പ് നേരിട്ട് നൽകുമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

കന്നൗജ് ജില്ലയിലെ ജലാലാബാദിലെ ഗോശാലയിൽ ആഴ്ചകൾക്ക് മുമ്പ് ഒരു ഡസനിലധികം പശുക്കൾ വിശന്ന് ചത്തിരുന്നു. ഇതേതുടർന്ന് ഗോശാലക്ക് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യോഗിയുടെ തീരുമാനങ്ങൾ.

Tags:    
News Summary - yogi adityanath meeting on stray cattle-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.