കർണാടക: യെദിയൂരപ്പ ആറ്​ മണിക്ക്​ സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ്​ ബി.എസ്​ യെദിയൂരപ്പ ഇന്ന്​ വൈകിട്ട്​ ആറുമണിക്ക്​ സത്യപ്രത ിജ്ഞ ചെയ്യും. ഇന്ന് 12.30 ന്​ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്​ യെദിയൂരപ്പ​ ഗവർണർ വാജുഭായ് വ ാലയെ കണ്ടിരുന്നു. കൂടിക്കാഴ്​ചയിൽ ഗവർണർ വൈകിട്ട്​ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്ന്​ അദ്ദേ ഹം മാധ്യമങ്ങളോട്​ പറഞ്ഞു.

പ്രതിപക്ഷ നേതാവായി തെര​ഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ​ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല.

യെദിയൂരപ്പ സർക്കാർ ജൂലൈ 31ന് സഭ‍യിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് വിവരം. കർണാടകയുടെ 25മത് മുഖ്യമന്ത്രിയായാണ് 76കാരനായ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം സ്​പീക്കർ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. കെ.​പി.​ജെ.​പി എം.​എ​ൽ.​എ ആ​ർ. ശ​ങ്ക​ർ (റാ​ണി ​ബെ​ന്നൂ​ർ), കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രാ​യ ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി (ഗോ​ഖ​ക്), മ​ഹേ​ഷ് കു​മ​ത്ത​ള്ളി (അ​ത്താ​ണി) എ​ന്നി​വ​രെ​യാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്. ഇത്​ ബി.ജെ.പിക്ക് തിരിച്ചടിയായി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായതിനാൽ സർക്കാർ രൂപീകരിക്കാൻ അർഹതയുണ്ടെന്ന വാദമാണ്​ ബി.ജെ.പി ഉന്നയിച്ചത്​.

Tags:    
News Summary - Yeddyurappa Meets Governor to Stake Claim- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.