ഫ്ളാറ്റിൽ യുവതിയും മകളും കൊല്ലപ്പെട്ടു; മകൻ സംശയമുനയിൽ

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിൽ യുവതിയേയും മകളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ജലി അഗർവാൾ(42), മകൾ കനിക(11) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ഡിസംബർ മൂന്നിന് സൂറത്തിലേക്ക് പോയ അജ്ഞലിയുടെ ഭർത്താവ് സൗമ്യ അഗർവാൾ പല തവണ ഭാര്യയെ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ ഫ്ളാറ്റിലെത്തിയപ്പോൾ പൂട്ടിക്കിടക്കുന്ന നിലയിലാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഘം ഫ്ളാറ്റിന്‍റെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് അമ്മയും മകളും കിടക്കയിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. രക്തക്കറകളുള്ള മൃതദേഹത്തിനടുത്ത് ക്രിക്കറ്റ് ബാറ്റും കിടപ്പുണ്ടായിരുന്നു. 

16 വയസ്സായ മകനാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഫ്ളാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മകൻ ഫ്ളാറ്റിൽ നിന്നും പുറത്തിറങ്ങുന്ന ദൃശ്യമുണ്ട്. കൊല നടന്ന സമയത്ത് മകൻ വീടിനുള്ളിൽ ഉണ്ടായിരുന്നതായും അതിന് ശേഷമാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. 16കാരൻ എവിടെയാണ് എന്നതിനെക്കുറിച്ച് ആർക്കും വിവരമില്ല. 
 

Tags:    
News Summary - Woman, daughter found dead in Greater Noida apartment; son is prime suspect-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.