ലഡാക്ക്​ അതിർത്തിയിലെ ചൈനീസ്​ സേനയുടെ പിന്മാറ്റം; മോദിയെ പരിഹസിച്ച്​ യശ്വന്ത്​ സിൻഹ

ന്യൂഡൽഹി: ലഡാക്ക്​ അതിർത്തിയിൽ നിന്ന്​ ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്മാറിയതിൽ നരേന്ദ്ര മോദിയുടെ നയ​തന്ത്രത്തെ പരിഹസിച്ച്​ മുൻ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ.

ഇന്ത്യക്ക്​ വലിയ വിജയമുണ്ടായിരിക്കുന്നു. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച്​ ചൈന നമ്മുടെ ഭൂ​പ്രദേശത്ത്​ പ്രവേശിച്ചിട്ടില്ല. അവർ അവരുടെ ​ഭൂപ്രദേശത്ത്​​ നിന്നാണ്​ സേനയെ പിൻവലിക്കുന്നത്​. നമ്മളും അതുപോലെ ചെയ്യുന്നു -യശ്വന്ത്​ സിൻഹ ട്വിറ്ററിൽ കുറച്ചു.

ആരെങ്കിലും നമ്മുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കുന്നു. പിന്നീട്​ ഇരു കൂട്ടരും ചർച്ചകൾ നടത്തുന്നു. അതിനു ശേഷം നിലവിലുള്ള സ്ഥാനങ്ങളിൽ നിന്ന്​ പിന്മാറാൻ ഇരു കൂട്ടരും തീരുമാനിക്കുന്നു. അങ്ങനെ പിന്മാറു​േമ്പാൾ നമ്മുടെ വീട്ടിലെ ഒരു ഭാഗം കൂടി അതിക്രമിച്ച്​ കയറിയയാൾ കൊണ്ടു പോകുന്നത്​ പോലെയാണ്​ മോദിയുടെ ചൈനീസ്​ നയതന്ത്രമെന്നും സിൻഹ പരിഹസിച്ചു. നിരന്തരമായി സൈനികതലത്തിലും രാഷ്​ട്രീയതലത്തിലും ഇന്ത്യയും ചൈനയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ലഡാക്കിലെ പാം​ങ്കോങ്​ തടാകക്കരയിൽ നിലയുറപ്പിച്ച ചൈനീസ്​ സൈന്യം ​ പിന്മാറാൻ തീരുമാനിച്ചത്​.

Tags:    
News Summary - Withdrawal of Chinese troops on the Ladakh border; Yashwant Sinha mocks Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.