പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും നിലത്ത് ചിതറിക്കിടക്കുന്നു, വന്ദേ ഭാരത് സ്ലീപ്പറിന്‍റെ ആദ്യ യാത്രയിലെ കാഴ്ച... VIDEO

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിൽ സുപ്രധാന നാഴികക്കല്ലായിരുന്നു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ ഉദ്ഘാടനം. എന്നാൽ, പശ്ചിമ ബംഗാളിലെ ഹൗറ ജങ്ഷൻ മുതൽ അസമിലെ കാമാഖ്യ ജങ്ഷൻ വരെ നടത്തിയ ആദ്യ യാത്രയിൽ തന്നെ പൗര ബോധം തീരയില്ലാത്ത പെരുമാറ്റമാണ് യാത്രക്കാരിൽനിന്നുണ്ടായതെന്ന് തെളിയിക്കുന്ന ദൃശ്യം പുറത്തുവന്നു.

സ്ലീപ്പർ ട്രെയിനിലെ മാലിന്യക്കൊട്ട ഉപയോഗിക്കാതെ പുത്തൻ ട്രെയിനിന്‍റെ നിലത്ത് മാലിന്യം വലിച്ചെറിഞ്ഞ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ആദ്യ യാത്ര കഴിഞ്ഞപ്പോൾ കോച്ചിൽ പ്ലാസ്റ്റിക് പാക്കറ്റുകളും ഡിസ്പോസിബിൾ സ്പൂണുകളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നത് വീഡിയോയിലുണ്ട്. സംഭവത്തെക്കുറിച്ച് സജീവ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

പൗരബോധമില്ലെങ്കിൽ വന്ദേഭാരതും നല്ല റോഡും മികച്ച വിമാനത്താവളങ്ങളുമെല്ലാം നിലനിർത്താന്‍ ആവില്ലെന്ന് നെറ്റിസൺ പറയുന്നു. പൊതുയിടങ്ങളിൽ പുലർത്തേണ്ട പെരുമാറ്റത്തെക്കുറിച്ച് സ്കൂുകളിൽ പഠിപ്പിക്കണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Plastic and food waste scattered on the ground of Vande Bharat Sleeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.