പുതിയ ബി.ജെ.പി അധ്യക്ഷനായി നിതിൻ നബിൻ ഇന്ന് ചുമതലയേൽക്കും

ന്യൂഡൽഹി: പുതിയ ബി.ജെ.പി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ഇന്ന് ചുമതലയേൽക്കും. 2020 ൽ ചുമതലയേറ്റ ജെ.പി നദ്ദയുടെ പിൻഗാമിയാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്. രാവിലെ 11.30 ന് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. ആർ.എസ്.എസ് പാരമ്പര്യമുള്ള നിതിൻ നബിനെ കഴിഞ്ഞമാസം 15 നാണ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.

അഞ്ചുതവണ ബിഹാറിൽ എം.എൽ.എ ആയിരുന്നു നിതിൻ. നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗവുമായിരുന്നു 47 വയസായ നിതിൻ നബിൻ. പ്രധാനമന്ത്രിയ നേരന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് പാർട്ടി പ്രസിഡന്‍റ് പദവി നിതിൻ നിതിൻ നബിന് കൈമാറാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്.

നി​തി​നെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് 37 സെ​റ്റ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ചു​മ​ത​ല​യൊ​ഴി​യു​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ദ്ദ, വി​വി​ധ കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, ബി​.ജെ​.പി മു​ഖ്യ​മ​ന്ത്രി​മാ​ർ എന്നിവർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​വരിൽ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്നു.

വരാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയമാണ് പുതിയ ദേശീയ അധ്യക്ഷന്റെ ആദ്യദൗത്യം.

Tags:    
News Summary - Nitin Nabin to take charge as new BJP president today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.