പഞ്ചായത്ത്, ബ്ലോക്ക്, വാർഡ് ഓഫിസുകളിൽ വോട്ടർമാരുടെ പട്ടിക പ്രദർശിപ്പിക്കണം; എസ്.എസ്.എൽ.സി ബുക്ക് തെളിവായി സ്വീകരിക്കണം; എസ്‌.ഐ.ആറിൽ കമീഷനോട് സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 1.25 കോടി വോട്ടർമാരെ യുക്തിസഹമായ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ നയങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഈ വോട്ടർമാരുടെയെല്ലാം പേരുകൾ അവരുടെ പഞ്ചായത്ത്, ബ്ലോക്ക്, വാർഡ് ഓഫിസുകളിൽ പ്രദർശിപ്പിക്കണമെന്നും കമീഷനോട് കോടതി ആവശ്യപ്പെട്ടു. പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എസ്.ഐ.ആർ നടപടിക്രമത്തിനുള്ള സാധുവായ രേഖയായി സ്വീകരിക്കണമെന്നും നിർദേശിച്ചു.

ഈ രണ്ട് ആവശ്യങ്ങളും ഉന്നയിക്കുന്ന തൃണമൂൽ കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും ഹരജി പരിഗണിച്ചാണ് ഉത്തരവ്. പട്ടിക പരസ്യമായി പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, അതിൽ ഉൾപ്പെട്ടിരിക്കുന്ന വോട്ടർമാർ പൊരുത്തകേടുകൾ ക​ണ്ടെത്തുന്നപക്ഷം എതിർപ്പുകൾ ഉന്നയിച്ച് രേഖകൾ നൽകാൻ 10 ദിവസത്തെ സമയം നൽകണമെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ ബ്ലോക്ക് ലെവൽ ഏജന്റുമാർ (ബി.എൽ.എ) ഇതിൽ വോട്ടർമാരെ സഹായിക്കണമെന്നും അതിൽ പറയുന്നു.

എന്നാൽ, കോടതി പറഞ്ഞ 10 ദിവസത്തെ സമയപരിധിക്കുള്ളിൽ ഒരു വോട്ടർ ഏത് ഉദ്യോഗസ്ഥനെ എവിടെ, എപ്പോൾ ബന്ധപ്പെടണമെന്ന് വ്യക്തമല്ല. ഇതുവരെ, പൊരുത്തക്കേടുകൾ ഉള്ള 40 ലക്ഷം വോട്ടർമാർക്ക് മാത്രമേ ഹിയറിങ്ങിന് നോട്ടീസ് നൽകിയിട്ടുള്ളൂ. ഇനിയും 54.5 ലക്ഷം പേർക്ക് സമാനമായ പരാതികൾ ഉണ്ട്.

Tags:    
News Summary - Voter lists should be displayed in Panchayat, Block and Ward offices; SSLC book should be accepted as evidence; SIR Supreme Court tells Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.