കർഷക പ്രക്ഷോഭത്തെ ഇനിയും പിന്തുണക്കും; ഭീഷണികളെ വകവെക്കില്ലെന്ന് മീന ഹാരിസ്

വാഷിങ്ടൺ: കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ ചില സംഘടനകൾ ഉയർത്തിയ ഭീഷണികളെ അൽപ്പം പോലും വകവെക്കുന്നില്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകൾ മീന ഹാരിസ്. ഭീഷണിപ്പെടുത്താനോ നിശബ്ദയാക്കാനോ കഴിയില്ലെന്നായിരുന്നു മീനയുടെ ട്വീറ്റ്.

യു.എസിലെ ഓക്ക്ലാന്‍റിൽ താമസിക്കുന്ന മീന എഴുത്തുകാരി കൂടിയാണ്. മീനക്ക് പിന്തുണ പ്രഖ്യാപിച്ച് മാധ്യമപ്രവർത്തക റാണാ അയൂബ് തുടങ്ങിയവരും രംഗത്തെത്തി.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് രണ്ടും യാദൃശ്ചികമല്ല, കർഷകർക്കെതിര സർക്കാർ നടത്തുന്ന ആക്രമണത്തെ അപലപിക്കുന്നുവെന്നായിരുന്നു മീന കർഷകർക്ക് പിന്തുണ അറിയിച്ച് നടത്തിയ ആദ്യ ട്വീറ്റ്.

ഇതിനെതിരെ ഹിന്ദുത്വ സംഘടനകൾ മീനക്കെതിരെ ഭീഷണിയുമായി രംഗത്തെത്തി. പോപ് ഗായിക റിഹാനക്കും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റക്കും പിന്നാലെയാണ് മീന പിന്തുണ പ്രഖ്യാപിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.