ന്യൂഡൽഹി: ട്വിറ്ററിലൂടെ ബി.ജെ.പി പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അമിത് ഷായുടെ മകൻ ജയ് ഷായുടെ പേരിലുളള ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ സർക്കാർ സഹായം നൽകിയതിനെതിരെയാണ് രാഹുലിെൻറ ട്വീറ്റ്. ഷാ-രാജകുമാരന് സര്‍ക്കാരിെൻറ നിയമസഹായം. വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ?' എന്നാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
വായ് മൂടിക്കെട്ടാനുള്ള ശ്രമമാണ് ജയ് അമിത് ഷാ നടത്തുന്നതെന്ന വയറിന്റെ റിപ്പോർട്ടും രാഹുൽ ടാഗ് ചെയ്തിട്ടുണ്ട്.
State legal help for Shah-Zada!
— Office of RG (@OfficeOfRG) October 17, 2017
Why this, why this Kolaveri Da?https://t.co/JQtXRLtcpe
അഞ്ചുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ '3' എന്ന തമിഴ് ചിത്രത്തിനുവേണ്ടി നടൻ ധനുഷ് എഴുതി ആലപിച്ച അതിപ്രശസ്തമായ ഗാനമാണ് 'വൈ ദിസ് കൊലവെറി ഡീ' എന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.